Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
രണ്ടായിരം നോട്ടിന്റെ കുരുക്കിൽ പ്രവാസികളും,ഹജ്ജ് തീർത്ഥാടകർക്കും മുന്നറിയിപ്പ്

May 25, 2023

May 25, 2023

ന്യൂസ്‌റൂം ബ്യുറോ
മക്ക :ഇന്ത്യയിൽ 2000 രൂപ നോട്ടുകൾ പിൻവലിച്ചത് പ്രവാസികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോർട്ട്.ഗൾഫ് രാജ്യങ്ങളിലെ ഒട്ടുമിക്ക മണി എക്സ്ചേഞ്ചുകളും നോട്ടുകൾ സ്വീകരിക്കാതെ വന്നതോടെ പണം കയ്യിലുള്ളവർ നാട്ടിലേക്ക് പോകുന്നവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്.അടുത്ത മാസങ്ങളിലൊന്നും നാട്ടിലേക്ക് പോകാൻ ഉദ്ദേശിക്കാത്തവരാണ് ഇത്തരത്തിൽ 2000 രൂപയുടെ നോട്ടുമായി പരക്കം പായുന്നത്.

നാട്ടിൽ നിന്നും തിരിച്ചു വരുന്നവരുടെ കയ്യിൽ സാധാരണഗതിയിൽ ഇന്ത്യൻ കറൻസികൾ ഉണ്ടാവുക പതിവാണ്.നാട്ടിലേക്ക് പോകുമ്പോഴുള്ള വഴിച്ചിലവിനായാണ് പലരും ഈ തുക കരുതിവെക്കാറുള്ളത്.2000 നോട്ടുകൾ ആവുമ്പോൾ പേഴ്‌സിലും മറ്റും സൂക്ഷിക്കാൻ എളുപ്പമാകുമെന്ന സൗകര്യവുമുണ്ടായിരുന്നു.ഇതാണ് ഇപ്പോൾ പലർക്കും വിനയായത്.

അതിനിടെ,സൗദിയിൽ 2000 രൂപ നോട്ടുമായെത്തുന്ന ഹജ് തീർഥാടകർക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യ പിൻവലിക്കാൻ തീരുമാനിച്ച 2000 രൂപ നോട്ട് കൊണ്ടുവരരുതെന്നാണ് മുന്നറിയിപ്പ്.

തീര്‍ഥാടനത്തിനെത്തുമ്പോൾ സൗദിയിൽ എത്തിയാണു പലരും ഇന്ത്യൻ രൂപ മാറാറുള്ളത്. എന്നാൽ 2000 രൂപയുടെ നോട്ട് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചതോടെ ഇതിനു പകരമായി സൗദിയിൽ റിയാല്‍ നല്‍കുന്നത് പല മണി എക്‌സ്‌ചേഞ്ചുകളും നിര്‍ത്തി.

സെപ്റ്റംബര്‍ 30 വരെ 2000 രൂപയ്ക്ക് പ്രാബല്യമുണ്ടെങ്കിലും നാട്ടിലും പലരും ഈ നോട്ട് സ്വീകരിക്കുന്നില്ല. 2000 രൂപ നോട്ടുമായി എത്തിയാല്‍ ഹജ് തീര്‍ഥാടകര്‍ക്ക് അത് സൗദി റിയാലായി മാറ്റിയെടുക്കാന്‍ സാധിക്കില്ല.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News