Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
വിടവാങ്ങലിന് ഒരുങ്ങി ഹാജിമാർ, ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക്

June 30, 2023

June 30, 2023

ന്യൂസ്‌റൂം ബ്യുറോ 
മക്ക: ഹജ് തീർഥാടനത്തിനു ഇന്ന് ഔദ്യോഗിക സമാപനം. സാത്താന്റെ പ്രതിരൂപമായ ജംറകളിൽ ഇന്നത്തെ കല്ലേറു കർമങ്ങൾ പൂർത്തിയാക്കി അസ്തമയത്തിനു മുൻപ് മിനായുടെ അതിർത്തി വിടുന്ന ഹാജിമാർ മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം (ത്വവാഫുൽ വിദാഅ്) നടത്തുന്നതോടെ ഹജ്ജിന് സമാപനമാകും.

എന്നാൽ ഇന്നു മിനായിൽ തങ്ങുന്നവർ നാളെക്കൂടി കല്ലെറിഞ്ഞ ശേഷമേ മക്കയിലെത്തി പ്രദക്ഷിണം നടത്തി വിടവാങ്ങൂ. ഹജ് സർവീസ് ഏജൻസികൾക്കു കീഴിൽ വ്യത്യസ്ത സംഘങ്ങളായി കല്ലേറിനും പ്രദക്ഷിണത്തിനും സൗകര്യം ഒരുക്കിയത് തിരക്കില്ലാതെ സുഗമമായി കർമങ്ങൾ നിർവഹിക്കാൻ സഹായിച്ചു.

അതിനിടെ ഹജ് കമ്മിറ്റിക്കു കീഴിൽ എത്തിയ ഹാജിമാർക്കു ബുധനാഴ്ച സ്വന്തം നിലയ്ക്ക് പ്രദക്ഷിണം (ത്വവാഫ്), പ്രയാണം (സഅ്‌യ്) എന്നിവയ്ക്കു പോകേണ്ടി വന്നത് അൽപം ബുദ്ധിമുട്ടുണ്ടാക്കി. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും വൊളന്റിയർമാരുടെയും സഹായത്താലാണ് ഇവർ മിനായിൽ തിരിച്ചെത്തിയത്.

പ്രാദേശിക ഹാജിമാർ മക്കയിൽ എത്തിയാലുടൻ വിടവാങ്ങൽ പ്രദക്ഷിണം നടത്തി മക്കയോട് യാത്ര പറയും. രാജ്യാന്തര ഹാജിമാർ പുണ്യനഗരിയിൽനിന്ന് യാത്രയാകുന്ന ദിവസം കഅബയുടെ അടുത്ത് എത്തിയാണ് വിടവാങ്ങൽ പ്രദക്ഷിണം നടത്താറുള്ളത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News