Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹജ്ജ് തീർത്ഥാടകർ ഞായറാഴ്ചയോടെ സൗദിയിൽ എത്തിത്തുടങ്ങും

May 19, 2023

May 19, 2023

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ : ഈ വർഷത്തെ ഹജ്ജ് തീർഥാടകർ ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ എത്തി തുടങ്ങും. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനവും ഞായറാഴ്ച സൗദിയിൽ എത്തും. തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുന്ന വിദേശ തീർഥാടകരുടെ വരവ് മെയ് 21 ഞായറാഴ്ചയാണ് ആരംഭിക്കുന്നത്. ജൂൺ 22 വരെ തീർഥാടകരുടെ വരവ് തുടരും.

തീർഥാടകരെ സ്വീകരിക്കാൻ ജിദ്ദയിലും മദീനയിലുമുള്ള വിമാനത്താവളങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. തീർഥാടകരുമായി എത്തുന്ന വിമാനങ്ങൾ എയർപോർട്ട് യാർഡിൽ 2 മണിക്കൂറിൽ കൂടുതൽ നിർത്തിയിടാൻ പാടില്ല. തീർഥാടകരുടെ മടക്ക യാത്രക്കായി എത്തുന്ന വിമാനങ്ങൾക്കു മൂന്ന് മണിക്കൂർ ആണ് വിമാനത്താവളത്തിൽ അനുവദിച്ചിരിക്കുന്ന സമയം. നാനൂറോ അതിൽ കൂടുതലോ യാത്രക്കാരെ വഹിക്കുന്ന വിമാനങ്ങൾക്ക് നാല് മണിക്കൂർ വരെ സമയം അനുവദിക്കും. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ ഈ സമയം പുനപരിശോധിക്കും.

ഷെഡ്യൂൾ പ്രകാരം തീർഥാടകരുടെ മടക്ക യാത്ര ഉറപ്പ് വരുത്താൻ വിദേശ വിമാനക്കമ്പനികളിൽ നിന്നും ദേശീയ വിമാനക്കമ്പനികളിൽ നിന്നും ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെടാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. റെഗുലർ വിമാന സർവീസുകളിൽ ഹജ്ജിനെത്തുന്ന തീർഥാടകർക്ക് പ്രത്യേക സേവനം ഉറപ്പ് വരുത്തണമെന്ന് നിർദേശമുണ്ട്. അതേസമയം ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഹജ്ജ് വിമാനവും ഞായറാഴ്ച സൗദിയിൽ എത്തും. കൊൽക്കത്തയിൽ നിന്നുള്ള ആദ്യ വിമാനം മദീനയിലാണ് എത്തുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe

 


Latest Related News