Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഹജ്ജ് കഴിഞ്ഞു മടങ്ങിയ മലയാളി തീർത്ഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

July 03, 2023

July 03, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ്: ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് യാത്ര തിരിക്കാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശി  കുഴഞ്ഞുവീണു മരിച്ചു. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ എറണാകുളം പാലാരിവട്ടം സ്വദേശി അബ്ദുൽ അസീസ് (69) ആണ് ഹജ്ജ് നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോൾ മരിച്ചത്.

കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കം നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. വ്യാപാരിയായ അബ്ദുൽ അസീസ് പാലാരിവട്ടത്തെ പ്രിയ ഫാബ്രിക്സ് ഉടമയാണ്. പുതിയവീട്ടിൽ ഇബ്രാഹിം സുലൈമാനാണ് പിതാവ്. ഭാര്യ - ലൈല അസീസ്, മക്കൾ - സുഹൈല അസീസ്, നബീല അസീസ്, മനൽ അസീസ്, അജ്മൽ അസീസ്. മരുമക്കൾ - സജിൻ അസീസ്, സുഹൈബ് മുഹമ്മദ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe  


Latest Related News