Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഹജ്ജ് ഇന്ന് മിനായില്‍ കല്ലേറ്

July 20, 2021

July 20, 2021

ദൈവസ്മരണയോടെ നല്ല നിറഞ്ഞ ജീവിതം നയിച്ചാല്‍ ലോകത്തിന് ഐശ്വര്യം: ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്
മക്ക: ഹജ്ജ് കര്‍മ്മത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമം ഇന്നലെ നടന്നു. തീര്‍ഥാടകര്‍ ഇന്ന് മിനായിലെ കല്ലേറ് കര്‍മ്മത്തില്‍ പങ്കെടുക്കും. ജംറയില്‍ കല്ലേറു കര്‍മ്മം നടത്താനുള്ള ചെറു കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നു ശേഖരിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അണുവിമുക്തമാക്കിയ കല്ലുകള്‍ ഹജ്ജ് മന്ത്രാലയം തീര്‍ത്ഥാടകര്‍ക്ക് നല്‍കി. അറഫാ സംഗമം കഴിഞ്ഞ് ഇന്നലെ രാത്രി മുസദലിഫയിലാണ് ഹാജിമാര്‍ രാപ്പാര്‍ത്തത്. ഏഴ് കല്ലുകളാണ് ജംറത്തുല്‍ അഖബയെന്ന സ്തൂപത്തില്‍ ഹാജിമാര്‍ എറിയുക. കല്ലേറിന് ശേഷം ഹാജിമാര്‍ നേരെ ഹറമിലേക്ക് പോകും. ജംറയിലെ കല്ലേറിന് ശേഷം കഅ്ബാ പ്രദക്ഷിണവും സഫാ മര്‍വാ കുന്നുകള്‍ക്കിടയിലെ പ്രയാണവും ഹാജിമാര്‍ പൂര്‍ത്തിയാക്കും. ഇതിന് ശേഷമാണ് ബലി കര്‍മം. ഇതിനായി ഹജ്ജ് മന്ത്രാലയം സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിന് ശേഷം മുടിമുറിച്ച് ഹാജിമാര്‍ വെള്ള വസ്ത്രത്തില്‍ നിന്നും ഒഴിവാകും. ഇതോടെ ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ പൂര്‍ത്തികും.
അകലംപാലിച്ച് കല്ലെറിയാന്‍ വ്യത്യസ്ത സമയം ക്രമീകരിച്ചിട്ടുണ്ട്. സൗദിയില്‍ താമസിക്കുന്ന, പ്രവാസിമലയാളികളടക്കം 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 പേരാണ് ഇത്തവണ ഹജ് തീര്‍ഥാടത്തിന്റെ ഭാഗമാകുന്നത്.
അറഫയില്‍ ദുഹര്‍ നമസ്‌കാര സമയത്താണ് പ്രധാന ചടങ്ങ് നടന്നത്. പ്രവാചകന്റെ  അറഫയിലെ പ്രസംഗത്തെ അനുസ്മരിപ്പിച്ച് നമിറ പള്ളിയില്‍ സൗദി പണ്ഡിതസഭ അംഗവും മക്ക ഇമാമുമായ ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് പ്രഭാഷണം നടത്തി. ദൈവത്തെ അനുസരിച്ച് വിശ്വാസികള്‍ നന്മ നിറഞ്ഞ ജീവിതം നയിച്ചാല്‍ രാജ്യങ്ങളില്‍ സ്ഥിരതയും സമാധാനവുമുണ്ടാകുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.  തീര്‍ത്ഥാടകര്‍ സൂര്യാസ്തമയം വരെ അറഫ മൈതാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം നടത്തിയും ചെലവഴിക്കുകയായിരുന്നു.

 


Latest Related News