Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
ജിസാനില്‍ ഒഴിക്കില്‍പ്പെട്ട നാലാമത്തെ ബാലികയുടെ മൃതദേഹവും കണ്ടെത്തി

March 20, 2023

March 20, 2023

ന്യൂസ്‌റൂം ബ്യുറോ 
റിയാദ്:സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട വാദി അബൂഹതാറയില്‍ പിക്കപ്പ് മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ സൗദി കുടുംബത്തിലെ നാലാമത്തെ ബാലികയുടെ മൃതദേഹവും കണ്ടെത്തി. സിവില്‍ ഡിഫന്‍സ് അധികൃതരും വളണ്ടിയര്‍മാരും ദിവസങ്ങള്‍ നീണ്ട ഊര്‍ജിതമായ തിരച്ചലിനൊടുവിലാണ് പിക്കപ്പ് മലവെള്ളപ്പാച്ചിലില്‍പ്പെട്ട സ്ഥലത്തു നിന്ന് 30 കിലോമീറ്റര്‍ ദൂരെയായി മൃതദേഹം കണ്ടെത്തിയത്.

ഒഴുക്കില്‍പ്പെട്ട് മരിച്ച രണ്ടു ബലികമാരുടെയും ബാലന്റെയും മയ്യിത്തുകള്‍ ഖബറടക്കിയ അതേ ദിവസം തന്നെയാണ് നാലാമത്തെ ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. അല്‍മല്‍ഹാ ഗ്രാമത്തിന് തെക്കുപടിഞ്ഞാറ് മുള്‍ച്ചെടികള്‍ക്ക് നടുവില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ബാലികയുടെ മൃതദേഹം ആട്ടിടയന്മാര്‍ കണ്ടെത്തിയത്.

സൗദി പൗരന്‍ ഇബ്രാഹിം മസാവിയും നാലു മക്കളും സഞ്ചരിച്ച പിക്കപ്പാണ് മലവെള്ളപ്പാച്ചിലില്‍പ്പെട്ടത്. റോഡ് രൂപകല്‍പ്പന ചെയ്തതിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ബാരികേഡുകളില്ലാത്തതും മലവെള്ളത്തിന് കടന്നുപോകാന്‍ പാകത്തിന് നിര്‍മ്മിച്ചതുമാണ് അപകടക്കാരണമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. മുമ്പും ഈ താഴ്വരയില്‍ വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News