Breaking News
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി |
സൗദിയിൽ ബസ്സപകടം,നാലു പേർ മരിച്ചു

December 04, 2022

December 04, 2022

ന്യൂസ്‌റൂം ബ്യുറോ
അബഹ :സൗദി അറേബ്യയില്‍ ബസ്‍ അപകടത്തില്‍പെട്ട് നാല് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. അസീര്‍ പ്രവിശ്യയുടെ വടക്കന്‍ മേഖലയില്‍ ശആര്‍ ചുരം റോഡിലായിരുന്നു അപകടം. ഇവിടെ തുരങ്കത്തിന് മുന്നില്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.സൗദി റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ അസീന്‍ സെന്‍ട്രല്‍ ആശുപത്രിയിലും മഹായില്‍ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ അല്‍ബാഹയില്‍ മേല്‍പ്പാലത്തില്‍ നിന്ന് കാര്‍ മറിഞ്ഞുണ്ടായ  അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു.. ബനീദബ്യാന്‍ ദിശയില്‍ അല്‍ബാഹ റിങ് റോഡ് മേല്‍പ്പാലത്തിലാണ് സംഭവം.

മൂന്നു യുവാക്കള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഒരാള്‍ക്ക് നിസ്സാര പരിക്കാണേറ്റത്. പരിക്കേറ്റവരെ റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ അല്‍ബാഹ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News