Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയിൽ ജോലിക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഇന്ത്യക്കാരനടക്കം നാലു പേർ മരിച്ചു

April 09, 2022

April 09, 2022

റിയാദ് : സൗദിയിലെ അഫ്‌ലാജിൽ റോഡു പണിക്കിടെ തൊഴിലാളികൾക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി നാല് തൊഴിലാളികൾ മരിച്ചു.ഇതിൽ ഒരാൾ ഇന്ത്യക്കാരനാണ്.കന്യാകുമാരി സ്വദേശി ഗോപാലകൃഷ്ണ പിള്ള(56)യാണ് മരിച്ച ഇന്ത്യക്കാരൻ.രണ്ടു സുഡാനികളും ഒരു നേപ്പാൾ പൗരനുമാണ് മരിച്ച മറ്റുള്ളവർ.

ടാറിങ് പൂർത്തിയായ ലൈല അഫ്‌ലാജ് റോഡിൽ ഡിവൈഡർ സ്ഥാപിക്കുന്ന തൊഴിലാളികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറിയത്.വാഹനങ്ങൾക്ക് സിഗ്നൽ നൽകുന്നതിനായി നിർത്തിയിട്ടിരുന്ന പിക്കപ്പിനെ ഇടിച്ചു തെറുപ്പിച്ചാണ് അശ്രദ്ധമായി ഓടിച്ചിരുന്ന ട്രക്ക് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറിയത്.ഗോപാലപിള്ളയടക്കം മൂന്നുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.


ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News