Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കോവിഡ് : ഖത്തറിൽ രണ്ട് മലയാളികൾ ഉൾപെടെ നാല് മരണം 

June 16, 2020

June 16, 2020

ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതോടെ ആകെ മരണസംഖ്യ 80 ആയി.. 1201 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് കോവിഡ് പോസറ്റിവ് ആയി തുടരുന്നവരുടെ എണ്ണം 21,536 ആയി. 

അതേസമയം,1780 പേർ കൂടി പുതുതായി സുഖം പ്രാപിച്ചതോടെ,രോഗമുക്തി നേടിയവരുടെ എണ്ണം 60,461 ആയി. 

19  പേരെയാണ് പുതുതായി ഐസിയുവിൽ പ്രവേശിപ്പിച്ചത്. 244 പേരാണ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഉള്ളത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 143 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.1147 പോസറ്റിവ് കേസുകളാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

  കോഴിക്കോട് കൊയിലാണ്ടി സ്വദേശി സഫാ മൻസിലിൽ ഇല്ലത്ത് ഹാഷിമിന്റെ ഭാര്യ രഹനാ ഹാഷിം(53) ,  തൃശൂർ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുൽ ജബ്ബാർ (68) എന്നിവരാണ് കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരണപ്പെട്ട മലയാളികൾ. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News