Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയിൽ കെ.എം.സി.സി നേതാവായിരുന്ന മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

August 25, 2022

August 25, 2022

ജിദ്ദ: സൗദിയിലെ കെ.എം.സി.സി നേതാവും വേങ്ങര സ്വദേശിയുമായ മുന്‍പ്രവാസി നാട്ടില്‍ നിര്യാതനായി. കുറ്റൂര്‍ പാക്കടപ്പുറായ സ്വദേശി കുറുക്കന്‍ മുഹമ്മദ്‌കുട്ടി (മമ്മുട്ടി-53) ആണ് മരിച്ചത്.

ജിദ്ദ വേങ്ങര മണ്ഡലം കെ.എം.സി.സി സജീവ പ്രവര്‍ത്തകനും ഹിന്ദാവിയ്യ ഏരിയ ഭാരവാഹിയുമായിരുന്ന ഇദ്ദേഹം അസുഖം കാരണം പ്രവാസം നിര്‍ത്തി കുറച്ചു കാലമായി നാട്ടില്‍ ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ സെല്ലിലും ഇദ്ദേഹം സജീവ പങ്കാളിയായിരുന്നു. പിതാവ്: പരേതനായ കുറുക്കന്‍ മുഹമ്മദ്‌ എന്ന ബാപ്പു ഹാജി, മാതാവ്: പാലമഠത്തില്‍ കോഴിശ്ശേരി ബിയ്യമ്മ ഹജ്ജുമ്മ, ഭാര്യ: ജസീന മങ്കട.

മക്കള്‍: നജ്മല്‍ ബാനു, ഡാലിയ ഷെറിന്‍, മുഹമ്മദ്‌ ഹിഷാം, മുഹമ്മദ്‌ നിഷാം, മരുമക്കള്‍: ഇര്‍ഫാദ് അരീക്കന്‍ കുറ്റൂര്‍ നോര്‍ത്ത്, റഷീദ് അരീക്കുളം, സഹോദരങ്ങള്‍: മൊയ്‌തീന്‍ കുട്ടി, അയമുതു, റഷീദ്, പരേതനായ മൂസ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News