Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയിൽ മഴയും വെള്ളപ്പൊക്കവും,ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

December 12, 2022

December 12, 2022

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ :സൗദിയുടെ പല ഭാഗങ്ങളിലും മഴയും വെള്ളപ്പൊക്കവും. ജിദ്ദയില്‍ ശക്തമായ മഴയെ തുടര്‍ന്ന് അടിപ്പാതകള്‍ അടച്ചു. യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മക്ക ഗവര്‍ണറേറ്റ് ദുരന്ത നിവാരണ സമിതി അറിയിച്ചു.

മഴ തീരുന്നത് വരെ വീടുകളില്‍ തുടരണമെന്നും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

അല്‍സലാം, അല്‍അന്ദുലുസ്, അല്‍സാരിയ, കിങ് അബ്ദുല്ല റോഡില്‍ നിന്ന് മദീന റോഡിലേക്ക് തിരിയുന്ന ഭാഗം, കിങ് അബ്ദുല്ല റോഡില്‍ നിന്ന് കിങ് ഫഹദ് റോഡിലേക്ക് തിരിയുന്ന ഭാഗം, അമീര്‍ മാജിദ് റോഡും ഫലസ്ഥീന്‍ റോഡും ബന്ധിക്കുന്ന ഭാഗം, അമീര്‍ മാജിദ് റോഡും ഹിറാ റോഡും ബന്ധിക്കുന്ന ഭാഗം എന്നിവിടങ്ങളിലെ അടിപ്പാതകളാണ് അടച്ചത്.

വിമാന യാത്രക്കാര്‍ അതാത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം വീണ്ടും പരിശോധിച്ച ശേഷം മാത്രമെ വിമാനത്താവളത്തിലേക്ക് എത്താവൂവെന്ന് ജിദ്ദ എയര്‍പോര്‍ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. വൈകുന്നേരം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ്.

അതേസമയം മഴ മൂലം ഇതുവരെ വലിയ അപകടങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. ജിദ്ദയിലെ 16 ഉപ നഗരസഭകളിലും ഫീല്‍ഡ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വെള്ളം കയറിയ റോഡുകളില്‍ നിന്ന് വെള്ളം പമ്ബ് ചെയ്ത് നീക്കുകയാണ്.

മക്ക അൽ ജഅ്റാന, അൽഖുബഇയ റോഡിൽ ഒഴുക്കിൽ പെട്ട കാറിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് അധികൃതര്‍ രക്ഷിച്ചു. ഇവരില്‍ ആർക്കും പരിക്കില്ല.

വെള്ളത്തില്‍ അകപ്പെട്ട കാർ സിവിൽ ഡിഫൻസ് അധികൃതർ പിന്നീട് പുറത്തെടുത്തു. കനത്ത മഴയിൽ ജിദ്ദയിൽ വെള്ളം കയറിയ റോഡുകളിൽ കാറുകളും ബൈക്കുകളും പ്രവർത്തനരഹിതമായി. വെള്ളം കയറിയ റോഡിലൂടെ പ്രവർത്തനരഹിതമായ ബൈക്ക് യുവാവ് തള്ളിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News