Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി,കേരളത്തിൽ നിന്നുള്ള തീർത്ഥാടകർ ജൂൺ ആദ്യം

May 22, 2023

May 22, 2023

ന്യൂസ്‌റൂം ബ്യുറോ 

മദീന : ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ് തീർഥാടകർ മദീനയിൽ എത്തി.. ജയ്പൂരിൽ നിന്നുള്ള തീർഥാടകരെ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കൊൽകത്ത, ലഖ്‌നൗ എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഹാജിമാർ വരും മണിക്കൂറുകളിൽ മദീനയിലെത്തും. കേരളത്തിൽ നിന്നുള്ള ഹജ് തീർഥാടകർ ജൂൺ ആദ്യ വാരം സൗദിയിലെത്തും. ഇവർ നേരിട്ട് മക്കയിലേക്കാണ് പോവുക.

മലേഷ്യയിലെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി 567 ഹാജിമാർ കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെത്തിയിരുന്നു. പിറകെ ബംഗ്ലാദേശില്‍ നിന്നുള്ള തീര്‍ഥാടകരും മദീന രാജ്യാന്തര  വിമാനത്താവളത്തിലെത്തി. സൗദി ഹജ് മന്ത്രാലയം ഹജ് യാത്ര സുഗമമാക്കുന്നതിന് നടപ്പാക്കിയ മക്ക റോഡ് പദ്ധതിപ്രകാരമാണ് ഇവര്‍ സൗദിയിലെത്തിയത്.

ജിദ്ദയിൽ വിമാനമിറങ്ങുന്നവർ ഹജിന് ശേഷമാണ് മദീന സന്ദർശനത്തിന് പുറപ്പെടുക. തീർഥാടകരെ മറ്റു യാത്രക്കാരിൽ നിന്ന് വേർതിരിച്ചാണ് ഹജ് ടെർമിനലിൽ എത്തിക്കുക. അവരുടെ ലഗേജുകളും പ്രത്യേകം മാർക്ക് ചെയ്യും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കുക. ഹാജിമാരുടെ വരവ് വര്‍ധിക്കുന്നതനുസരിച്ച് മക്കയിലും മദീനയിലും മറ്റു തീര്‍ഥാടകര്‍ക്ക് ഇനി  നിയന്ത്രണമേര്‍പ്പെടുത്തും. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News