Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
2026 ഫിഫ ലോകകപ്പ് യോഗ്യത: എഎഫ്‌സി രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഖത്തറിനെയും കുവൈത്തിനെയും നേരിടും

July 27, 2023

July 27, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ : 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ എഎഫ്‌സി രണ്ടാം റൗണ്ടിൽ ഇന്ത്യ ഖത്തറിനെയും കുവൈത്തിനെയും നേരിടും.2026 ഫിഫ ലോകകപ്പ് യോഗ്യതയുടെ AFC രണ്ടാം റൗണ്ടിൽ 36 ടീമുകൾ ഉൾപ്പെടു., നാല് വീതം ഒമ്പത് ഗ്രൂപ്പുകളായി ഇവയെ  തിരിച്ചിട്ടുണ്ട്..ഇന്ത്യ ഗ്രൂപ് എ-യിലാണ്.

കഴിഞ്ഞ പുരുഷ ലോകകപ്പിന് ആതിഥേയരായ ഖത്തർ, ഗ്രൂപ്പ് എയിലെ ഏറ്റവും മികച്ച റാങ്കുള്ള ടീമാണ് (ഡബ്ല്യുആർ 59),ഇന്ത്യ (ഡബ്ല്യുആർ 99), കുവൈത്ത് (137).

അതേസമയം, അടുത്തിടെ സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കുവൈത്തിനെ പരാജയപ്പെടുത്തിയതും മുൻ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ 2019 എഎഫ്‌സി ഏഷ്യൻ കപ്പ് ചാമ്പ്യന്മാരായ ഖത്തറിനെതിരെ സമനില നേടിയതുമാണ് ഇന്ത്യക്ക് തുണയായത്.

മുഖ്യപരിശീലകനായ ഇഗോർ സ്റ്റിമാക്കിന്റെ കീഴിൽ ഇന്ത്യൻ ദേശീയ ടീം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. ഈ വർഷം തുടക്കം മുതൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. തുടർച്ചയായി മൂന്ന് കിരീടങ്ങൾ നേടുകയും ഈ വർഷം കളിച്ച 11 മത്സരങ്ങളിൽ ഏഴ് വിജയവും നാല് സമനിലയും നേടി തോൽവിയറിയാതെ തുടരുകയും ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News