April 19, 2023
April 19, 2023
ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ജിദ്ദ വഴി ഒഴിപ്പിക്കും. ഇതിനായുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ നിന്ന് ജിദ്ദ ലക്ഷ്യമാക്കി പുറപ്പെട്ടുവെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനം ജിദ്ദയില്‍ ലാന്‍ഡ് ചെയ്തശേഷം സുഡാനിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കും. തുടര്‍ന്ന് സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ജിദ്ദയിലെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സുഡാനില്‍ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരെ വ്യോമസേനയുടെ വിമാനത്തില്‍ ജിദ്ദയില്‍ എത്തിച്ചശേഷം ഇവിടെ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും ഇന്ത്യയിലെത്തുക. ജിദ്ദയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ജിദ്ദ ഇന്ത്യന്‍ എംബസി സ്‌കൂളിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നത്. അതേസമയം, സുഡാനിലെ ഇന്ത്യന്‍ പൗരന്മാരോട് പുറത്തിറങ്ങരുതെന്ന് സുഡാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI