Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഗള്‍ഫില്‍ ഇന്ന് ത്യാഗസ്മൃതികളുടെ ബലിപെരുന്നാള്‍

July 20, 2021

July 20, 2021

ദോഹ: കൊവിഡ് മഹാമാരിയുടെ ദുരിതങ്ങള്‍ക്കിടയിലും ത്യാഗസ്മരണകള്‍ അയവിറക്ക് ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍.  പെരുന്നാളിനായി  ഒരുങ്ങി ഗള്‍ഫിലെ പ്രവാസി സമൂഹവും. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും നിയന്ത്രണങ്ങളോടെ ഈദ് നമസ്‌കാരത്തിന് അനുമതിയുണ്ട്. കേരളത്തില്‍ നാളെയാണ് ബലി പെരുന്നാള്‍.
കോവിഡ് നിയന്ത്രണങ്ങളോടെ ഇക്കുറി സൗദി, യു എ ഇ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ ഈദ്ഗാഹുകളിലും പള്ളികളും പെരുന്നാള്‍ നമസ്‌കാരം നടന്നു. ഒമാനില്‍ പെരുന്നാളിന് സമ്പൂര്‍ണ ലോക്ക്ഡൗണാണ്. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കണമെന്നാണ് നിര്‍ദേശം. ബഹ്‌റൈനില്‍ ഗ്രാന്‍ഡ് മസ്ജിദില്‍ കുറഞ്ഞ ആളുകള്‍ക്ക് നമസ്‌കാരത്തിന് അനുമതിയുണ്ട്. യു.എ.ഇയില്‍ ഈദ് നമസ്‌കാരവും ഖുതുബയും 15 മിനിറ്റില്‍ ഒതുക്കി. പെരുന്നാളിനോട് അനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഒരാഴ്ചയോളം  അവധിയാണ്.

എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

 


Latest Related News