Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ നിന്നുള്ള യാത്രയ്ക്കിടെ അപകടം, സൗദിയിൽ വാഹനാപകടത്തിൽ മരിച്ച എബിയുടെയും അർജുൻറെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്കയക്കും

July 05, 2023

July 05, 2023

അൻവർ പാലേരി  

ദോഹ :സൗദിയിലെ ഹുഫൂഫിൽ വാഹനാപകടത്തിൽ മരിച്ച കോട്ടയം മണക്കനാട് സ്വദേശി എബി അഗസ്റ്റിന്റെയും  മൃതദേഹം നാളെ രാവിലെ നാട്ടിലേക്കയക്കും.നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാവിലെ ദമ്മാമിലേക്കയച്ച മൃതദേഹങ്ങൾ അവിടെ എംബാമിങ് ചെയ്തശേഷം രാത്രിയോടെ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്കയക്കും.നാളെ രാവിലെ 9.20ന് കൊച്ചിയിലെത്തിച്ച ശേഷം അർജുന്റെ മൃതദേഹം മലപ്പുറം മേൽമുറിയിലേക്കും എബിയുടെ മൃതദേഹം കോട്ടയത്തുമെത്തിക്കും.ഹുഫൂഫിൽ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

പെരുന്നാളവധി ആഘോഷിക്കുന്നതിന് ഖത്തറില്‍നിന്ന് ബഹറൈനിലേക്ക് പോകുന്ന വഴി സൗദിയിലെ ഹുഫൂഫിനടുത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് കോട്ടയം മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി(41)യും മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്‌കുമാർ അർജുനും(34)മരണപ്പെട്ടത്.അർജുൻ സംഭവസ്ഥലത്തും എബി പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്.കാറിലുണ്ടായിരുന്ന രണ്ടു പേർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു.

പൈക്കാട് സെന്റ് സെബാസ്റ്റ്യണ്‍ ചര്‍ച്ചില്‍ നാളെ  വൈകുന്നേരം 4.30 ഓടെ അഗസ്റ്റിൻ എബിയെ സംസ്കരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News