Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യണം

February 21, 2023

February 21, 2023

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ : സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരുടെയും തൊഴിൽ കരാർ രജിസ്റ്റർ ചെയ്യണമെന്ന് സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ‘ഖിവ’ ഇ-പ്ലാറ്റ്‌ഫോമിലാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സേവന-വേതന വ്യവസ്ഥൾ വ്യക്തമാക്കിയ തൊഴിൽ കരാറാണ് ഖിവ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടത്.

തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശം ഉറപ്പു വരുത്തുന്നതിനും തർക്കങ്ങളിൽ നീതിയുക്തമായ പരിഹാരം കാണുന്നതിനും തൊഴിൽ കരാർ രജിസ്റ്റർ ചെയ്യണം. മാത്രമല്ല തൊഴിൽ സ്ഥിരതക്കും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തൊഴിൽ കരാർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഖിവ പോർട്ടലിൽ രജിസ്‌ട്രേഷൻ ആരംഭിച്ചതിന് ശേഷം തൊഴിൽ തർക്കങ്ങൾ ഗണ്യമായി കുറഞ്ഞതായും ഇനിയും തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാത്തവർ ഖിവ പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്നും  മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News