Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
എലിസബത്ത് രാജ്ഞിക്കായി ഉംറ,മക്കയിൽ വിദേശി അറസ്റ്റിൽ

September 14, 2022

September 14, 2022

ന്യൂസ്‌റൂം ബ്യുറോ   
മക്ക :എലിസബത്ത് രാഞ്ജിക്കായി  ഉംറ ചെയ്യാൻ ബാനറും കയ്യിലേന്തി മക്കയിലെത്തിയ വിദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. യെമന്‍ സ്വദേശിയാണ് പിടിയിലായത്. ഉംറ നിയമങ്ങൾ ലംഘിച്ച് പള്ളിയിൽ ബാനർ ഉയർത്തിയ  കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.. പ്രതിക്കെതിരായ കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹറം സുരക്ഷാ സേന അറിയിച്ചു.



നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന യെമനി യുവാവാണ് അറസ്റ്റിലായത്. ഉംറ വേഷത്തിലെത്തിയ ഇയാൾ എലിസബത്ത് രാജ്ഞിയുടെ ആത്മാവിനു വേണ്ടിയാണ് താന്‍ ഉംറ കര്‍മം നിര്‍വഹിക്കുന്നതെന്നും സര്‍വശക്തന്‍ സ്വര്‍ഗത്തില്‍ അവര്‍ക്ക് സ്ഥാനം നല്‍കട്ടെയെന്നും സദ്‌വൃത്തരുടെ കൂട്ടത്തില്‍ രാജ്ഞിയെ ഉള്‍പ്പെടുത്തട്ടെ എന്നും അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയ ബാനര്‍ ആണ് ഉയര്‍ത്തിയത്. യെമനി യുവാവിനെ അറസ്റ്റ് ചെയ്‍ത വിവരം പ്രതി ബാനര്‍ ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സഹിതമാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News