Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ തടസ്സം,പാസ്‌പോർട്ടുകൾ തിരിച്ചയക്കുന്നതായി റിപ്പോർട്ട്

March 10, 2023

March 10, 2023

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ : സൗദി അറേബ്യയിലേക്ക് ഫാമിലി വിസ അടക്കമുള്ള വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ താൽകാലിക പ്രതിസന്ധി നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു..ഇതേതുടർന്ന് വിസ സ്റ്റാമ്പിങ്ങിനായി സമർപ്പിക്കുന്ന ചില പാസ്‌പോർട്ടുകൾ കാരണം ബോധിപ്പിക്കാതെ തിരിച്ചയക്കുന്നതായി ട്രാവൽ ഏജന്റുമാർ സൗദിയിലെ മലയാള ദിനപത്രമായ മലയാളം ന്യൂസിനോട് പറഞ്ഞു. ഈ പാസ്‌പോർട്ടുകൾ പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും സമർപ്പിക്കാനാണ് കോൺസുലേറ്റ് അധികൃതർ നിർദ്ദേശിക്കുന്നത്.

നിലവിൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ മാത്രമാണ് ഈ പ്രതിസന്ധിയുള്ളത്. തിരിച്ചയക്കുന്ന പാസ്‌പോർട്ടുകളിൽ പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും സമർപ്പിക്കുക എന്ന നിർദ്ദേശം എഴുതി നൽകുന്നുണ്ട്. ഒരു കുടുംബത്തിന്റെ തന്നെ നാലും അഞ്ചും പാസ്‌പോർട്ടുകൾ ഒന്നിച്ചു സമർപ്പിക്കുമ്പോൾ അതിൽ ചിലത് മാത്രമാണ് തിരിച്ചയക്കുന്നത്. അതേസമയം, വിസ സ്റ്റാംപ് ചെയ്യാതിരിക്കാനുള്ള കാരണം ഔദ്യോഗികമായി അറിയിക്കുന്നുമില്ല. ഓൺലൈനിൽ വിസ അടിക്കുന്നുണ്ടെങ്കിലും പാസ്‌പോർട്ടിൽ ഫിസിക്കലി സ്റ്റാപ് ചെയ്യുന്നില്ല. ഈയടുത്ത ദിവസങ്ങളിലാണ് ഈ പ്രതിസന്ധിയുണ്ടായത്.

മലയാളികൾ അടക്കമുള്ള കുടുംബങ്ങൾക്ക് വൻ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വിമാന ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്താണ് പലരും വിസ സ്റ്റാംപ് ചെയ്യാൻ സമർപ്പിക്കുന്നത്. പിന്നീട് മാറ്റാനോ റദ്ദാക്കാനോ പറ്റാത്ത ടിക്കറ്റുകളാണ് പലരും എടുക്കുന്നത്. എന്തെങ്കിലും കാരണവശാൽ വിസ സ്റ്റാംപ് ചെയ്യാനാകാതെ വന്നാൽ ടിക്കറ്റ് നൽകിയ പണം നഷ്ടപ്പെടുന്ന അവസ്ഥയാണ്. കേരളത്തിൽ സ്‌കൂൾ അവധി തുടങ്ങുന്നതിനാൽ നിരവധി പേരാണ് വിസിറ്റ് വിസയിൽ സൗദിയിലേക്ക് വരാൻ ഒരുങ്ങി നിൽക്കുന്നത്. വിസ നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെ കൂടുതൽ ആളുകൾ എത്താനും തുടങ്ങി. എന്നാൽ അപ്രതീക്ഷിതമായ പ്രതിസന്ധി മലയാളികൾ അടക്കമുള്ളവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News