Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കുവൈത്തിൽ മലയാളിയെ ലഹരിക്കേസിൽ കുടുക്കിയ പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

July 14, 2023

July 14, 2023

ന്യൂസ്‌റൂം ബ്യുറോ 
കൊച്ചി: കുവെെത്തിലേക്ക് പോയ യുവാവിന്‍റെ പക്കല്‍ ഹെറോയില്‍ നല്‍കി കെണിയിൽ കുരുക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചേര്‍ത്തല പള്ളിത്തോട് പറയക്കാട്ട് പി.ടി.ആന്‍റണി (43)യെയാണ് ക്രെെം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

2018ലാ‌യിരുന്നു കേസിനാസ്പദമായ സംഭവം. കുവെെത്തിലേക്ക് പോയ നായരമ്പലം ശ്രാമ്പിക്കൽ ജോമോന്‍റെ പക്കല്‍ ആന്‍റണി രണ്ട് കിലോ ഹെറോയില്‍ അ‌ടങ്ങിയ ബാഗ് നല്‍കുകയായിരുന്നു.

കുവെെത്ത് വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റിലായ ജോമോൻ അഞ്ച് വര്‍ഷമായി കുവെെത്തില്‍ ജയിലിലാണ്. ബാഗിൽ മയക്കുമരുന്നാണ് എന്ന് അറിയാതെയാണ് ബാഗ് കൊണ്ടുപോയതെന്നാണ് ജോമോൻ പറയുന്നത്.

നിരപരാധിത്വം തെളിയിച്ചാല്‍ വിട്ടയക്കാമെന്ന് കുവെെത്ത് സര്‍ക്കാര്‍ അറിയിച്ചതോടെ പിതാവ് ഹെെക്കോടതിയെ സമീപിച്ച്‌ കേസ് വീണ്ടും അന്വേഷിപ്പിക്കുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News