Breaking News
ഇറാഖിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഐ.എസിന്റെ റോക്കറ്റ് ആക്രമണം; റിഫൈനറിക്ക് തീ പിടിച്ചു | താഴേത്തട്ടില്‍ നിന്ന് ഫുട്‌ബോളിനെ പ്രോത്സാഹിപ്പിച്ച് ഖത്തര്‍ കമ്യൂണിറ്റി ലീഗ്; ആവേശമായി പ്രതിവാര മത്സരങ്ങള്‍ | സേവനങ്ങൾ കാര്യക്ഷമമാക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസി മൊബൈൽ ആപ് പുറത്തിറക്കുന്നു  | ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ കുഷ്‌നര്‍ സൗദിയും ഖത്തറും സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ട് | കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല,ദോഹയിൽ സുഗന്ധ ദ്രവ്യങ്ങളുടെ  പ്രദർശനം രണ്ടു ദിവസത്തേക്ക് റദ്ദാക്കി  | യു.എ.ഇ ദേശീയ ദിനം,അബുദാബിയിൽ സൗജന്യ പാർക്കിങ്  | ഖത്തറിലെ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡികളിലേക്ക് തെരഞ്ഞെടുപ്പ്,വിജ്ഞാപനം പുറത്തിറങ്ങി  | ഖത്തറിൽ ഇന്ത്യൻ സർവകലാശാല അടുത്തവർഷം മധ്യത്തോടെയെന്ന് അംബാസിഡർ ഡോ.ദീപക് മിത്തൽ  | ഖത്തറിൽ രണ്ട് ഇന്ത്യൻ സ്‌കൂളുകൾ കൂടി വരുന്നു,സാധാരണക്കാർക്ക് പ്രയോജനം ചെയ്യില്ലെന്ന് സൂചന | മസ്കത്തിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു  |
വരാനിരിക്കുന്നത് കൂട്ടപലായനം,ഗൾഫിലെ തൊഴിൽ നഷ്ടത്തിന്റെ കണക്കുകളുമായി ഓക്സ്ഫോർഡ് മിഡിൽ ഈസ്റ്റ് 

May 24, 2020

May 24, 2020

ദോഹ : കോവിഡ് വ്യാപനം വ്യാപാര,സാമ്പത്തിക മേഖലകളിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ ജനസംഖ്യ പത്തു ശതാമാനം വരെ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ഇതേതുടർന്ന്  പ്രാദേശിക തൊഴിൽ വിപണികളിൽ പതിമൂന്ന് ശതമാനം വരെ വിദേശികൾക്ക് തൊഴിൽ നഷ്ടമാവുമെന്നും  'ഓക്‌സ്ഫോര്‍ഡ് ഇക്കണോമിക്‌സ് മിഡില്‍ ഈസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു.പുതിയ സാഹചര്യത്തിൽ സൗദിയിൽ പതിനേഴ് ലക്ഷവും യു.എ.ഇയിൽ ഒൻപത് ലക്ഷം വിദേശികൾക്കും തൊഴിൽ നഷ്ടമാവുമെന്നാണ് റിപ്പോർട്ടിൽ പ്രവചിക്കുന്നത്. വിദേശ തൊഴിലാളികളെ പ്രധാനമായും ആശ്രയിക്കുന്ന  ദുർബല മേഖലകളിലായിരിക്കും ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ളത്.

വിദേശികളുടെ കൊഴിഞ്ഞു പോക്കുമൂലം സൗദിയിലും ഒമാനിലും നാല് ശതമാനം വീതവും യു.എ.ഇ യിലും ഖത്തറിലും പത്തുശതമാനവും ജനസംഖ്യയിൽ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.നിലവിൽ ജോലി നഷ്ടമായവരും ഭാവിയിൽ തൊഴിൽ നഷ്ടപ്പെടുന്നവരുമായ പ്രവാസികൾ ഗൾഫ് രാജ്യങ്ങൾ വിട്ടുപോകുന്നത്  വിവിധ മേഖലകളിൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കും. രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലായാൽ മാത്രമേ ആഘാതത്തിന്റെ കൃത്യമായ തോതും കൊഴിഞ്ഞുപോക്കും മനസിലാക്കാൻ കഴിയൂ എന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.  

പ്രവാസികളുടെ നാട്ടിലേക്കുള്ള വൻതോതിലുള്ള മടക്കം  ഗള്‍ഫ് രാജ്യങ്ങളിലെ ജനസംഖ്യയില്‍ ഗണ്യമായ ഇടിവുണ്ടാകുമെന്നും ഇതിന്റെ പ്രത്യാഘാതങ്ങ ള്‍ ദീര്‍ഘകാലം നീണ്ടു പോയേക്കുമെന്നും 'ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് മിഡില്‍ ഈസ്റ്റി'ലെ മുഖ്യ  സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്‌കോട്ട് ലിവര്‍മോര്‍ വ്യക്തമാക്കി.  എണ്ണ വില കുറഞ്ഞതും ലോക്ക് ഡൗണ്‍ മൂല മുണ്ടായ സാമ്പത്തിക മാന്ദ്യവുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.പ്രവാസികളുടെ പലായനം മൂലം തൊഴില്‍ മേഖലകളില്‍ ആവശ്യ ത്തിന് തൊഴിലാളികളെ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം,പ്രവാസി മലയാളികൾ കൂട്ടത്തോടെ തിരിച്ചുവരുന്നത് കേരളത്തിന്റെ സമ്പദ് ഘടനയിലും തൊഴിൽ മേഖലയിലും പ്രവചനാതീതമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News