Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കോവിഡ് വ്യാപനമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മിക്ക ഗൾഫ് രാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് റിപ്പോർട്ട് 

April 13, 2020

April 13, 2020

ദോഹ :  മിക്ക ജിസിസി രാജ്യങ്ങളും കൊറോണ വൈറസ് ഉണ്ടാക്കിയ പ്രതിസന്ധിയെ നേരിടാൻ പര്യാപ്തമാണെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ്. മഹാമാരിയെ തുടർന്ന് ഉണ്ടാവാൻ സാധ്യതയുള്ള സാമ്പത്തിക തകർച്ചയെ നേരിടാൻ മിക്ക ജിസിസി രാജ്യങ്ങളും പര്യാപ്‌തമാണെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് അഭിപ്രായപ്പെട്ടു. ലോക സാമ്പത്തിക മേഖലയിൽ കോവിഡ് വ്യാപനം ലോകത്തുടനീളം ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് പ്രവചിക്കുന്നുണ്ട്. അതേസമയം, ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ വ്യാപ്തിയും ദൈർഘ്യവും ഓരോ രാജ്യത്തിന്റെയും ഘടനാപരമായ സാമ്പത്തിക സ്ഥിതി അനുസരിച്ചായിരിക്കും നിർണ്ണയിക്കപ്പെടുക. പ്രതിസന്ധിയെ നേരിടാൻ ജിസിസി രാജ്യങ്ങൾ ഇതിനകം തന്നെ സാമ്പത്തിക നടപടികളും പാക്കേജുക്കളൂം പ്രഖ്യാപിച്ചിട്ടുണ്ട്. എണ്ണ വരുമാനത്തിന്റെ കുറവ് ഉടൻ തന്നെ പരിഹരിക്കുമെന്നും അവർ വിലയിരുത്തുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് മിക്ക ഗൾഫ് രാജ്യങ്ങളിലും ഭാഗികമോ പൂർണമോ ആയ ലോക്ടൗൺ തുടരുകയാണ്.ഉത്പാദന-വാണിജ്യ മേഖലകളെ ഇത് കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ലായ എണ്ണ വിപണിയിലും ഇത് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.എന്നാൽ ഈ വെല്ലുവിളികളെ നേരിടാൻ ജിസിസി രാജ്യങ്ങൾക്ക് കഴിയുമെന്ന് തന്നെയാണ് ഓക്സ്ഫോർഡ് വിലയിരുത്തുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News