Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രവാസിയുടെ ആത്മഹത്യ,കൊള്ളപ്പലിശക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയിൽ പരാതി

February 20, 2023

February 20, 2023

ന്യൂസ്‌റൂം ബ്യുറോ 

മനാമ: ബഹ്‌റൈനിൽ ആത്മഹത്യ ചെയ്ത മലപ്പുറം സ്വദേശിയുടെ മരണത്തിന് ഉത്തരവാദികളായ കൊള്ളപ്പലിശക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ രംഗത്തെത്തി.ബഹ്റൈനിലെ മനാമയിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത് ഹൗസിൽ രാജീവൻ പച്ചാട്ടിന്റെ (40) ആത്മഹത്യക്ക് ഉത്തരവാദിയായ മലയാളിക്കെതിരെയാണ് ഭാര്യ പി.എം. സിംജിഷ ഇന്ത്യൻ എംബസിയിലും ബഹ്റൈൻ അധികൃതർക്കും പരാതി നൽകിയത്.

കഴിഞ്ഞ വർഷം ഒക്ടോബർ 26ന് വൈകിട്ടായിരുന്നു രാജീവനെ ഹമലയിലെ താമസ സ്ഥലത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ബഹ്റൈൻ മദീനത് ഹമദിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയിൽ നിന്നു വാങ്ങിയ പണത്തിന്റെ പലിശയുമായി ബന്ധപ്പെട്ട് മാനസിക സമ്മർദത്തിലാവുകയും ഒടുവിൽ ജീവനൊടുക്കുകയുമായിരുന്നു എന്നാണ് ഭാര്യയുടെ പരാതി. പലിശക്കാരനും ബന്ധുവിനും ഇതുസംബന്ധിച്ച് വാട്സാപ്പിൽ ശബ്ദസന്ദേശമയച്ച ശേഷമാണ് രാജീവൻ ജീവനൊടുക്കിയത്.

കൂടുതൽ പണം തന്നില്ലെങ്കിൽ തന്നെ കൊല്ലുമെന്ന് പലിശക്കാരൻ ഭീഷണിപ്പെടുത്തിയതായി രാജീവന്റെ ശബ്ദസന്ദേശത്തിലുണ്ട്. ‘എല്ലാം അവസാനിപ്പിക്കാൻ ഞാൻ തന്നെ വേണ്ടത് ചെയ്തോളാം. എന്റെ  മരണത്തിനു ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും. എന്റെ മക്കൾ തിന്നേണ്ട പൈസ നിങ്ങളെടുത്തു. നിങ്ങളിൽ നിന്ന് വാങ്ങിയ പൈസയുടെ എത്രയോ ഇരട്ടി ഞാൻ തന്നു. നിങ്ങൾ പറഞ്ഞിടത്തൊക്കെ ഞാൻ പൈസ എത്തിച്ചു. അവസാനം എന്നെ നിങ്ങൾ പറ്റിച്ചു. ഞാൻ മരിച്ചാലെങ്കിലും എന്റെ പൈസ നിങ്ങൾ എന്റെ കുടുംബത്തിനു നൽകണം. അല്ലെങ്കിൽ നിങ്ങളും നിങ്ങളുടെ മക്കളും തിന്നോളൂ. ഇനിയൊന്നും പറയാനില്ല’– ഇങ്ങനെയാണ് രാജീവന്റെ ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം. 

ഭാര്യ, നാലും ഒൻപതും വയസുള്ള രണ്ടു മക്കൾ, 76 വയസുള്ള പിതാവ്, 67 വയസുള്ള മാതാവ് എന്നിവരാണ് രാജീവനുള്ളത്. തനിക്ക് ജോലി പോലുമില്ലാത്തതിനാൽ കുടുംബത്തിന് ജീവിക്കാൻ വഴിയില്ലാതെ ദുരിതത്തിലാണെന്ന് സിംജിഷ പറഞ്ഞു.

രാജീവൻ കൊള്ളപ്പലിശയ്ക്ക് വാങ്ങിയ ആകെ തുക എത്രയാണെന്ന് കൃത്യമായി അറിയില്ലെന്നു ബന്ധുക്കൾ  പറഞ്ഞു. ഇതിന്റെ പലിശ പലപ്പോഴായി കൊ‌ടുത്തെങ്കിലും പലിശക്കാരൻ വീണ്ടും വീണ്ടും തുക ആവശ്യപ്പെട്ട് സമ്മർദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് മാനസിക സമ്മർദത്തിലായ രാജീവൻ ജീവനൊടുക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News