Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിലെ സ്വകാര്യ ക്ലിനിക്കിനെതിരായ ലൈംഗികാതിക്രമ ആരോപണം,വിശദീകരണവുമായി മാനേജ്‌മെന്റ് 

June 13, 2021

June 13, 2021

ദോഹ : ഖത്തറിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ ആരോപണം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു.

ഹെല്‍ത്ത് സെന്ററിലെ ഒരു ഡോക്ടറില്‍ നിന്നും തങ്ങള്‍ക്കെതിരെ ലൈംഗിക അതിക്രങ്ങള്‍ ഉണ്ടായെന്ന ചില  സ്ത്രീകളുടെ പരാതിയുമായി ബന്ധപ്പെട്ടാണ്  ചര്‍ച്ചകള്‍ സജീവമാകുന്നത്. ഒരു മെഡിക്കല്‍ ക്ലിനിക്കില്‍ ത്വക്ക് രോഗ വിദഗ്ധനില്‍ നിന്നും തനിക്കു മോശമായ അനുഭവമുണ്ടായെന്ന് ഒരു വനിത ആരോപണമുന്നയിച്ചിരുന്നു. ഇതേ ഡോക്ടറില്‍ നിന്നും വാക്കാലുള്ള അതിക്രങ്ങള്‍ ഉണ്ടായെന്ന് മറ്റൊരു സ്ത്രീയും പരാതി ഉന്നയിച്ചിരുന്നു.. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആരോപണം ഉന്നയിച്ച വ്യക്തിയെയും  സ്ഥാപനവും ഏതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ക്ലിനിക്ക് അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയൊന്നുമെടുത്തില്ലെന്ന പരാതിയും ഉയരുകയുണ്ടായി.ഇതിനു പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും ആരോപണ വിധേയനായ  ഡോക്ടറെ പിരിച്ചുവിട്ടതായും അറിയിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ തന്നെ ട്വിറ്ററിൽ രംഗത്തെത്തുകയായിരുന്നു.ദുഹൈലിലെ അഡ്വാൻസ്ഡ് മെഡിക്കൽ ക്ലിനിക്കാണ് സംഭവവുമായി ബന്ധപ്പെട്ട വിശദീകരണക്കുറിപ്പ് ട്വീറ്റ് ചെയ്തത്.

മുഖത്ത് ചില കുരുക്കൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ തന്നോട് ഡോക്ടർ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ ആരോപണം.സ്തനങ്ങളും ശരീരവും നഗ്നമാക്കി കാണിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടുവെന്നായിരുന്നു യുവതിയുടെ പരാതി.

സംഭവത്തില്‍ നിയമപ്രകാരമുള്ള അന്വേഷണം ആരംഭിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


Latest Related News