Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഇസ്‌ലാം മതം സ്വീകരിച്ചത് ആരുടെയും നിർബന്ധത്തിന് വഴങ്ങിയില്ല,ദുഷ്പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആതിരയും സൗദിയിലെ ആശുപത്രി മാനേജ്‌മെന്റും

April 24, 2023

April 24, 2023

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ :ആയിഷയായി  മാറിയ ആതിര  മോഹന്റെ മതം മാറ്റത്തിനു പിന്നില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും തങ്ങള്‍ക്കെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സൗദിയിലെ അല്‍മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ്. ജനറല്‍ മാനേജര്‍ മുസ്തഫ സയ്യിദ്, മാനേജര്‍ ആസിഫ് അലി, ഡയറക്ടര്‍മാരായ സി.കെ കുഞ്ഞു മരയ്ക്കാര്‍, റാഫി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആയിഷയെന്ന ആതിരയും ഇവരോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി അയിഷ എന്ന ആതിര അല്‍മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്ററില്‍ എക്‌സറെ ടെക്‌നീഷനായി ജോലി ചെയ്യുന്നുണ്ട്. നാട്ടില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ഏജന്റ് വഴിയാണ് അവര്‍ അല്‍ മാസിലെത്തിയത്.വളരെ ആത്മാര്‍ത്ഥതയോടെയാണ് ഈ കഴിഞ്ഞ കാലമത്രയും അവര്‍ അല്‍മാസില്‍ ജോലി ചെയ്തത്. കൃത്യമായി അവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ അവരുടെ വ്യക്തിപരമായ ഒരു കാര്യത്തിലും ഞങ്ങള്‍ ഇത് വരെ ഇടപെട്ടിട്ടില്ല. അയിഷ എന്ന ആതിരയുടെ മാത്രമല്ല ഒരു ജോലിക്കാരന്റെയും വ്യക്തിപരമായ കാര്യത്തില്‍ മാനേജ്‌മെന്റ് ഇടപെടാറില്ല.

സോഷ്യല്‍ മീഡിയയിലും, ചില ഓൺലൈൻ മാധ്യമങ്ങളിലും കുറച്ച് ദിവസമായി ആയിഷ എന്ന ആതിരയുടെ മതം മാറ്റവുമായി അല്‍മാസ് മാനേജ്‌മെന്റിനെയും അവിടെ ജോലി ചെയ്യുന്ന ജോലിക്കാരെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വളരെ മോശമായി വാര്‍ത്തകള്‍ പടച്ച് വിടുന്നത് കൊണ്ടാണ് ഇങ്ങിനെ ഒരു വിശദീകരണത്തിന് തങ്ങള്‍ തയ്യാറാവുന്നതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ആയിഷ എന്ന ആതിരയുടെ മതം മാറ്റവുമായി അല്‍മാസ് മാനേജ്‌മെന്റിന് യാതൊരു ബന്ധവുമില്ല.
അല്‍മാസ് ക്ലിനിക്കുമായി ബന്ധമുള്ള മാനേജ്‌മെന്റിലെ വ്യക്തികളെയും ജോലിക്കാരെയും വ്യക്തിഹത്യ ചെയ്ത യു ട്യൂബ്, സോഷ്യല്‍ മീഡിയ, വിഷ്വല്‍ മീഡിയ,  പ്രിന്റ് മീഡിയ മറ്റു പത്ര സ്ഥാപനങ്ങള്‍ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ അറിയിച്ചു. ഇതു മായി ബന്ധപ്പെട്ട് നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News