Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിലും സൗദിയിലും ഞായറാഴ്ച വൈകുന്നേരം മുതൽ മഴയ്ക്ക് സാധ്യത

January 21, 2023

January 21, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ / റിയാദ് : നാളെ (ഞായറാഴ്ച) മുതൽ ആകാശം കൂടുതൽ മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു..

ഞായറാഴ്ച വൈകുന്നേരം നേരിയ മഴ പെയ്യുമെന്നും തിങ്കളാഴ്ച മുതൽ ശക്തിപ്രാപിച്ച് മിതമായി പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. .ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട് ഈ കാലാവസ്ഥ ആഴ്ചാവസാനം വരെ തുടരും.

കാറ്റിന്റെ ശക്തി കൂടും. വടക്കുകിഴക്കൻ ദിശയിലും വടക്കുപടിഞ്ഞാറൻ ദിശയിലും കാറ്റടിക്കും.

അതേസമയം, സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (ഞായര്‍) മുതല്‍ വ്യാഴം വരെ മഴ പ്രതീക്ഷിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മക്ക മേഖലയില്‍ പലയിടത്തും ഇടിമിന്നലോടു കൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മക്ക ഗവര്‍ണറേറ്റ് ട്വീറ്റ് ചെയ്തു.
അല്‍ ഖുന്‍ഫുദ, അല്‍ ലൈയ്ത്ത്, അല്‍ അര്‍ദിയാത്ത്, തായിഫ് എന്നിവടങ്ങളിലാണ് മക്ക പ്രവിശ്യയില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
റിയാദില്‍ അല്‍ മജ്മഅ, അല്‍ സുല്‍ഫി, അല്‍ ഖാത്ത്, ശഖ്‌റ, റമാഹ്, അല്‍ ദവാദ്മി, അല്‍ ഖുവൈമ എന്നിവടങ്ങളിലും ശര്‍ഖിയയ്യില്‍ അല്‍ജുബൈല്‍, ഹഫര്‍ അല്‍ ബാത്തിന്‍, ഖഫ്ജി, അല്‍ നാഇരിയ, കറിയത്തുല്‍ ഉല്ലയ്യ എന്നിവിടങ്ങളിലും അല്‍ ഖസീമില്‍ ബുറൈദ, ഉനൈസ എന്നിവിടങ്ങളിലും ഹായിലില്‍ അല്‍ ബഖാഅ, അല്‍ ഗസാല, അല്‍ ശനാന്‍ എന്നിവിടങ്ങളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്.
അസീറില്‍ അബഹ, ഖമീസ് മുശൈത്ത്, അല്‍നമാസ്, ബല്‍ഖര്‍ന്‍, അല്‍ മജാരിദ, മഹായില്‍, ബാരിഖ്, തനൂമ, അല്‍ ബറഖ, ബീശ, അല്‍ബാഹയില്‍ ബല്‍ജുറൈശി, അല്‍ മന്‍ദഖ്, അല്‍ഖുറ, ഖല്‍വത്, അല്‍ മഹ് വ, അല്‍ അഖീഖ്, ബനീ ഹസന്‍, അല്‍ ഹജ്‌റ ജിസാനില്‍ ഫുര്‍സാന്‍, ബീശ്, സബ് യ, ഫീഫ, അല്‍ ഖൂബ, അല്‍ ആരിദ, അദ്ദായിര്‍, അല്‍ ശഖീഖ് മദീനയില്‍ ഖൈബര്‍, അല്‍ മഹദ്, വാദി അല്‍ ഫറഹ്, ഹനാഖിയ എന്നിവിടങ്ങളിലും മഴ പെയ്യുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News