Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
ദമ്മാമിലെ അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സി.ബി.എസ്.സി പരീക്ഷാ കേന്ദ്രം അനുവദിച്ചു

April 20, 2022

April 20, 2022

ദമ്മാം : സൗദി അറേബ്യയിലെ ദമ്മാമിൽ  സി.ബി.എസ്. ഇ പരീക്ഷാ കേന്ദ്രം അനുവദിച്ചു. പത്താം തരം പബ്ലിക്  പരീക്ഷ നടത്തിപ്പിനുള്ള കേന്ദങ്ങളില്‍  ഉള്‍പ്പെടുത്തിയാണ് അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂളിന്  അനുവാദം നല്‍കിയത്. ആദ്യമായാണ്  ദമ്മാമില്‍ ഒരു സ്വകാര്യ സ്‌കൂളില്‍ പൊതു പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത്. ദമ്മാമില്‍ നിലവില്‍  ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ മാത്രമാണ്  പബ്ലിക് പരീക്ഷ കേന്ദ്രമുള്ളത്. സി.ബി.എസ്.ഇക്ക്  കീഴില്‍ നാലോളം സ്വകാര്യ സ്‌കൂളുകളാണ് ദമ്മാമില്‍  പ്രവര്‍ത്തിച്ചു വരുന്നത്. ഇത്തവണ നൂറിലധികം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കേന്ദ്രമായി പരീക്ഷയെഴുതുമെന്ന്  സ്‌കൂൾ മാനേജ്മെന്റ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News