Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഖസീമിലുണ്ടായ മല വെള്ളപ്പാച്ചലില്‍ മൂന്നു കുട്ടികള്‍ മരിച്ചു

April 16, 2023

April 16, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: അല്‍ ഖസീം-വാദി അബുറമദില്‍ കുടുംബാംഗങ്ങളോടൊപ്പം മഴവെള്ളപ്പാച്ചില്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. മൂന്നുപേരുടെയും മൃതദേഹം കണ്ടെടുത്തതായി ഖസീം സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ഏതാനും മണിക്കൂറുകളായി ഇവിടെ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്.

അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് ഹായിലിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടു രൂപപ്പെടുകയും നിരവധി കാറുകള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ഒരാഴ്ചയായി സൗദിയിലെ മിക്ക പ്രവശ്യയിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. അസീര്‍, ജിസാന്‍, റിയാദ്, ഖസീം, മദീന, അല്‍ജൗഫ് തുടങ്ങിയ പ്രവശ്യകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News