Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അറബ് ലോകത്തെയറിയാൻ ബൈക് യാത്ര,മലയാളി ദമ്പതികൾ സൗദിയിൽ നിന്ന് യാത്ര തിരിച്ചു

February 20, 2023

February 20, 2023

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ : അറബ് രാജ്യങ്ങളിലൂടെ ബൈക്ക് യാത്ര നടത്തി അറേബ്യൻ സംസ്കാരവും ജീവിതവും അനുഭവിച്ചറിയാൻ മലയാളി ദമ്പതികൾ ജിദ്ദയിൽ നിന്ന് യാത്ര തിരിച്ചു.സൗദിയിൽ ബിസിനസ് ചെയ്യുന്ന കോഴിക്കോട് സ്വദേശി ഹാറൂന്‍ റഫീഖും ഭാര്യ ഡോ. ഫര്‍സയുമാണ് ബൈക്കിൽ ജിദ്ദയിൽ നിന്നും കഴിഞ്ഞ ദിവസം യാത്ര തിരിച്ചത്.മാധ്യമ പ്രവർത്തകൻ ഇബ്രാഹീം ശംനാട് ഫ്ലാഗ് ഓഫ് ചെയ്തു.

ജോര്‍ദാനിലെക്കാണ് ആദ്യയാത്ര. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബൈക്കിൽ  സൗദിഅറേബ്യയിലെ ചരിത്ര പ്രസിദ്ധങ്ങളായ ബദ്ര്‍, അല്‍ ഉല, മദായിൻ സാലിഹ്, ദുബ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ജോര്‍ദാനിലേക്ക് പ്രവേശിക്കുമെന്ന്ന്ന് ഹാറൂന്‍ പറഞ്ഞു. അഖബയാണ് ജോര്‍ദാനില്‍ ആദ്യം സന്ദര്‍ശിക്കാന്‍ ഉദേശിക്കുന്ന സ്ഥലം. ബഹറൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യഘട്ട അറബ് രാജ്യസന്ദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.പെട്ര, ചാവുകടല്‍, ഖുര്‍ആനില്‍ പരാമര്‍ശിച്ച ഗുഹ, ജറാഷ്, മൗണ്ട് നെബു തുടങ്ങിയവ സന്ദര്‍ശിക്കും.

2010-ല്‍ യൂറോപ്പിലെ വിവിധ രാഷ്ട്രങ്ങളിലൂടെ കടന്നുപോകുന്ന ആല്‍പ്സ് പർവതങ്ങളിൽ ഇവർ യാത്ര നടത്തിയിരുന്നു. ജർമനി, ഓസ്ട്രിയ, സ്ലോവേനിയ, ഇറ്റലി എന്നീ രാജ്യങ്ങളായിരുന്നു ആ യത്രയില്‍ സന്ദര്‍ശിച്ചത്.കൂടാതെ അമേരിക്കയും ന്യൂസിലന്‍ഡും തെക്കെ അമേരിക്കയും ബോസ്നിയ, ഹെര്‍സഗോവിന, ക്രൊയേഷ്യ, മോണ്ടിനെഗ്രോ, ഇറ്റലി, ഐസ്ലാന്‍ഡ്, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ 25-ാളം രാജ്യങ്ങള്‍ ഇവർ സന്ദര്‍ശിച്ചിരുന്നു.

ബംഗളുരുവിൽ സ്ഥിരതാമസമാക്കിയ ഹാറൂന്‍ റഫീക് കോഴിക്കോട് സ്വദേശിയും ഡോ. ഫര്‍സ കാസര്‍കോട് സ്വദേശിനിയുമാണ്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News