Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഖത്തർ ലോകകപ്പിലെ അവസാന പോരാട്ടം സൗജന്യമായി കാണാം,തൽസമയ സ്ട്രീമിങ്ങുമായി ബി-ഇൻ സ്പോർട്സ്

December 17, 2022

December 17, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോക കായിക പ്രേമികൾ ആവേശത്തോടെ ഉറ്റുനോക്കുന്ന ഡിസംബർ 18 ന് നടക്കുന്ന അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ലോകക്കപ്പ് ഫൈനലിന്റെ തത്സമയ എക്സ്ക്ലൂസീവ് കവറേജ് ബി-ഇൻ(beIN)സ്പോർട്സിന്റെ യൂട്യൂബ്, ഫ്രീ-ടു-എയർ ചാനലിൽ ലഭ്യമാകും. അറബ് ലോകത്ത് നടക്കുന്ന ആദ്യ ലോകകപ്പ് ആയതിനാൽ തന്നെ മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും പ്രേക്ഷകർക്ക് ബഹുഭാഷാ കവറേജ് ഉൾപ്പെടെയാണ് അന്നേ ദിവസം സൗജന്യ മുഴുദിന സംപ്രേഷണം ലഭ്യമാവുക.

മിഡിൽ ഈസ്റ്റ്‌ - നോർത്ത് ആഫ്രിക്ക (MENA) യിലുടനീളമുള്ള 24 രാജ്യങ്ങളിലെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്ററായ beIN കഴിഞ്ഞ ഒരു മാസമായി തകർപ്പൻ ദൃശ്യനുഭവമാണ് മേഖലയിലെ  ആരാധകർക്ക് നൽകി കൊണ്ടിരിക്കുന്നത്. 5 ബില്ല്യണിലധികം കാഴ്ചക്കാരാണ് ഇതുവരെ ഈ സേവനം ഉപയോഗപ്പെടുത്തിയത്.

മൂന്നാം ലോകകപ്പ് കിരീടത്തിന് വേണ്ടി മത്സരിക്കുന്ന അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഞായറാഴ്ചത്തെ മത്സരം, ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന കായിക ഇനങ്ങളിൽ ഒന്നായിരിക്കുമെന്ന് കരുതപ്പെടുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News