Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
85 വർഷത്തെ പ്രവർത്തനം അവസാനിച്ചു,ബിബിസി അറബിക് റേഡിയോ പൂട്ടി

January 29, 2023

January 29, 2023

ന്യൂസ്‌റൂം ബ്യുറോ
ലണ്ടൻ: 85 വർഷത്തെ പ്രവർത്തനത്തിനുശേഷം ബി.ബി.സി അറബിക് റേഡിയോ പ്രക്ഷേപണം നിർത്തി. ചെലവു ചുരുക്കലിന്റെയും ഡിജിറ്റൽ പ്രോഗ്രാമുകളിൽ ശ്രദ്ധയൂന്നുന്നതിന്റെയും ഭാഗമായാണ് നടപടി. 382 പേർക്ക് തൊഴിൽ നഷ്ടമാകും.ബിബിസി എംപയര്‍ സര്‍വീസിന്റെ ആദ്യത്തെ വിദേശ ഭാഷാ റേഡിയോ പ്രക്ഷേപണമായിരുന്നു ഈ സ്‌റ്റേഷന്‍.

അറബിക്, ചൈനീസ്, ഹിന്ദി, പേർഷ്യൻ ഉൾപ്പെടെ 10 ഭാഷകളിലെ പ്രക്ഷേപണം നിർത്തുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ബി.ബി.സി അറിയിച്ചിരുന്നു. 1938 ജനുവരി മൂന്നിനാണ് ഈജിപ്തിൽ ബി.ബി.സി അറബിക് സ്റ്റേഷൻ ആരംഭിച്ചത്.വെള്ളിയാഴ്ചയോടെയാണ് പ്രക്ഷേപണം നിലച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News