Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഉംറ നിര്‍വഹിച്ചുമടങ്ങിയ ബംഗ്ലാദേശി നടി എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്:  ഉംറ നിര്‍വഹിച്ചുമടങ്ങിയ ബംഗ്ലാദേശി നടി മഹിയ മഹി  ധാക്ക എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി. ഡിജിറ്റല്‍ സുരക്ഷാ നിയമപ്രകാരം ഫയല്‍ ചെയ്ത കേസിലാണ് മഹിയ മഹി, ധാക്ക ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയ എത്തിയ നടിയെ ഗാസിപൂര്‍ മെട്രോപൊളിറ്റന്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

ഫെയ്‌സ്ബുക്ക് ലൈവിലെത്തി പൊലീസിനെ അപകീര്‍ത്തിപ്പെടുത്തിയതിന് മഹിയ മഹിക്കും ഭര്‍ത്താവിനുമെതിരെ നേരത്തെ രണ്ട് കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. ഡിജിറ്റല്‍ സുരക്ഷാ നിയമപ്രകാരമുള്ള കേസിനു പുറമെ, ബിസിനസുകാരനായ ഇസ്മായില്‍ ഹുസൈന്‍ ഫയല്‍ ചെയ്ത മറ്റൊരു കേസും മഹിയ മഹിക്കും ഭര്‍ത്താവിനുമെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. അനധികൃതമായി ഭൂമി പിടിച്ചെടുത്തു, അക്രമം നടത്തി എന്നുമാണ് നടിക്കും ഭര്‍ത്താവിനുമടക്കം 28 പേര്‍ക്കെതിരെ ഫയല്‍ ചെയ്ത കേസ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News