Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കെ.എം.സി.സി ബഹ്‌റൈൻ 45ാം വാര്‍ഷികാഘോഷം,ഗൾഫിലെ പ്രമുഖ മലയാളികൾക്ക് ആദരം

May 06, 2023

May 06, 2023

ന്യൂസ്‌റൂം ബ്യുറോ
മനാമ:  കെ.എം.സി.സി ബഹ്റൈന്‍ 45ാം വാര്‍ഷികാഘോഷം ഇസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു.ആയിരങ്ങൾ പങ്കെടുത്ത പരിപാടി മുസ്‍ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.

ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി, കേരള പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ. അബ്ദുല്‍ ഹായ് അല്‍ അവാദി (ചെയര്‍മാന്‍ ബഹ്റൈന്‍ ഫാര്‍മസി ആന്‍ഡ് എക്സ് അണ്ടര്‍ സെക്രട്ടറി ഓഫ് മിനിസ്ട്രി ഓഫ് ഹെല്‍ത്ത്), ഡോ. എം.പി. ഹസന്‍ കുഞ്ഞ് (ചെയര്‍മാന്‍ ആന്‍ഡ് സി.ഇ.ഒ മെഡ് ഡെക് കോര്‍പറേഷന്‍ ഖത്തര്‍), കെ.ജി. ബാബുരാജന്‍ (ചെയര്‍മാന്‍ ആന്‍ഡ് ജനറല്‍ മാനേജര്‍ അറ്റ് ബി കെ ജി ഹോള്‍ഡിങ് ഖത്തര്‍ എന്‍ജിനീയറിങ് ലബോറട്ടറീസ്), അബ്ദുല്‍ മജീദ് തെരുവത്ത് (മാനേജിങ് ഡയറക്ടര്‍ ഓഫ് ജമാല്‍ ഷുവൈത്തര്‍ സ്വീറ്റ് ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, മിയര്‍ ഫാക്ടറി ഫോര്‍ ഫുഡ്‌സ്), എം.എം.എസ് ഇബ്രാഹിം (മാനേജിങ് ഡയറക്ടര്‍ എം.എം.എസ്. ഇ ജനറല്‍ ട്രേഡിങ്), കെ.പി. മുഹമ്മദ് പേരോട് (കെ.പി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ യു.എ.ഇ) എന്നിവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.

തുടര്‍ന്ന് സ്പന്ധന്‍ 2K23 സ്റ്റേജ് ഷോയും മ്യൂസിക്കല്‍ ആന്‍ഡ് കോമഡി നൈറ്റും അരങ്ങേറി. നടന്‍ മനോജ്‌ കെ. ജയന്‍, ഹരീഷ് കണാരന്‍, മാപ്പിളപ്പാട്ട് ഗായകരായ ശരീഫ് കണ്ണൂര്‍, സജീര്‍ കൊപ്പം, സജില സലിം എന്നിവരും പ്രമുഖ മിമിക്രി താരങ്ങളും സംഗീത നിശയില്‍ പങ്കെടുത്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News