Breaking News
സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു |
രാഷ്ട്രീയം കളിച്ചവർ തോറ്റു; കളി ശ്രദ്ധിച്ചവർ മുന്നോട്ടുപോയെന്നും ആഴ്സൻ വെംഗർ

December 06, 2022

December 06, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഫിഫ ലോകകപ്പിനിടെ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തിയ ജർമനി, ഡെന്മാർക്ക് ടീമുകൾക്കെതിരെ ആഴ്സൻ വെംഗർ. രാഷ്ട്രീയ പ്രകടനങ്ങൾക്ക് പകരം ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ടീമുകൾ ലോകകപ്പിലെ ആദ്യ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി ആഴ്സണൽ ടീമിന്റെ മുൻ മാനേജർ കൂടിയായ വെംഗർ അഭിപ്രായപ്പെട്ടു.

ഫിഫയുടെ ആഗോള ഫുട്ബോൾ വികസനത്തിന്റെ തലവനായി പ്രവർത്തിക്കുന്ന വെംഗർ, ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ വിശകലനം നടത്തുന്ന വാർത്താ സമ്മേളനത്തിനിടെയാണ് അപ്രതീക്ഷിതമായ പരാമർശം നടത്തിയത്.

റൈൻബോ ആംബാൻഡ് ധരിക്കാൻ ഫിഫ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് ജപ്പാനെതിരായ ഉദ്ഘാടന മത്സരത്തിന് മുമ്പ് ജർമ്മനിയുടെ കളിക്കാർ ടീം ഫോട്ടോയ്‌ക്കായി വായ മൂടിക്കെട്ടിയിരുന്നു. നാല് തവണ ചാമ്പ്യൻമാരായ ജർമനി 2-1 ന് ഗെയിം തോൽക്കുകയും ഒടുവിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തുപോകുകയും ചെയ്തു. ഇതിനെയാണ് അദ്ദേഹം പരോക്ഷമായി വിമർശിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 

 


Latest Related News