Breaking News
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി | 2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും |
ലോകകപ്പിൽ ഇന്ന് മിന്നും പോരാട്ടങ്ങൾ,വ്യത്യസ്ത മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അർജന്റീനയും ഇന്ന് കളത്തിലിറങ്ങും

November 22, 2022

November 22, 2022

ദോഹ : ലോകകപ്പിൽ ഏറ്റവുമധികം ആരാധകരുള്ള  അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്. ലുസൈല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്റീന സൗദി പോരാട്ടം. ഖത്തര്‍ സമയം ഉച്ചക്ക് 1 മണിക്ക് നടക്കുന്ന മല്‍സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വളരെ നേരത്തെ തന്നെ വിറ്റുപോയിരുന്നു. 80000 പേര്‍ക്കാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ കളികാണാനാവുക.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഓസ്‌ട്രേലിയയും തമ്മിലാണ് മറ്റൊരു പ്രധാന മൽസരം.. ഗ്രൂപ്പ് ഡി യിലെ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എതിരെയാണ് ഫ്രാൻസ് ബൂട്ട് കെട്ടുന്നത്. ഖത്തർ സമയം രാത്രി 10 മണിക്ക് (ഇന്ത്യൻ സമയം 12.30) അൽ ജനൂബ് സ്റ്റേഡിയത്തിൽ വെച്ചാണ് ഫ്രാൻസ് – ഓസ്ട്രേലിയ പോരാട്ടം. 

മറ്റ് രണ്ട് മത്സരങ്ങൾക്ക് കൂടി ഖത്തർ ഇന്ന് സാക്ഷ്യം വഹിക്കും.ഡെന്മാർക്ക് തുണീസ്യക്കെതിരെയും മെക്‌സിക്കോ പോളണ്ടിനെതിരെയും ഇന്ന് ബൂട്ടണിയും.

ഇന്നലത്തെ അവസാന മത്സരത്തിൽ വാശിയേറിയ യു.എസ്,വെയിൽസ് പോരാട്ടം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News