Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
പ്രണയദിനത്തിനും ഇപ്പോൾ സൗദിയിൽ വിലക്കില്ല,പ്രണയദിന വിശേഷങ്ങളുമായി അറബ് ന്യൂസ് പത്രം

February 15, 2023

February 15, 2023

ന്യൂസ്‌റൂം ബ്യുറോ 
റിയാദ്: പ്രണയദിനാഘോഷം നിരോധിക്കപ്പെട്ടിരുന്ന സൗദിയിലെ പ്രമുഖ ദിനപത്രമായ അറബ് ന്യൂസ് ഇന്നലെ പുറത്തിറങ്ങിയത് വാലന്റൈൻ സ്‍പെഷ്യൽ പതിപ്പടക്കമുള്ളപ്രണയദിന വിശേഷങ്ങളുമായി. പ്രണയ രക്തചുവപ്പാർന്ന പേജിൽ വലിയ ലൗവ് ചിഹ്നം. സ്നേഹ പുഷ്പങ്ങൾ കൈമാറുന്ന അറബ് തനത് വേഷം ധരിച്ച പ്രണയികൾ. ‘രാജ്യം പ്രണയം ആഘോഷിക്കുന്നു’ എന്ന് വെണ്ടയ്ക്കാ തലക്കെട്ടും. നാല് വർഷം മുമ്പു വരെ സൗദി അറേബ്യയിൽ ഇത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു..

ഫെബ്രുവരി 14നും അതിന് മുമ്പും ശേഷവുമുള്ള ദിനങ്ങളിലും ചുവന്ന റോസാപുഷ്‍പങ്ങൾക്ക് പോലും സൗദിയിൽ വിലക്കുണ്ടായിരുന്നു.രാജ്യത്തെ ഫ്ലവർഷോപ്പുകളിൽ ആ ദിനങ്ങളിൽ ചുവന്ന റോസാ പുഷ്‍പങ്ങൾ വിൽക്കാൻ പാടില്ലായിരുന്നു. ‘സദാചാരം സംരക്ഷിക്കാനും ദുരാചാരം തടയാനുമുള്ള’ മതകാര്യ സമിതി കർശനമായി നിരീക്ഷിക്കുകയും സദാചാരം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയും പതിവായിരുന്നു. അത് പഴങ്കഥയായി.

2019 മുതൽ സൗദി അറേബ്യ പ്രണയദിനം ആഘോഷിക്കുന്നു. ഇത്തവണ ആഘോഷത്തിന് പൊലിമയേറിയെന്ന് മാത്രം. പ്രണയദിനാഘോഷത്തിന് ഈ രാജ്യത്ത് അനുമതിയുണ്ടായി പിറ്റേ വർഷം കോവിഡ് വന്നു. ശേഷമുള്ള ഒരു വർഷവും അതിന്റെ ആഘാതത്തിലായിരുന്നു. കഴിഞ്ഞവർഷമാണ് സ്ഥിതിയൊന്ന് മെച്ചപ്പെട്ടത്. ഇപ്പോൾ പൂർവസ്ഥിതിയിലായി. അപ്പോൾ ആഘോഷം കെങ്കേമമായി. ഇത്തവണ ദിവസങ്ങൾക്ക് മുമ്പ് തന്നെ രാജ്യത്തെ പൂക്കടകളും റസ്റ്റോറന്റുകളും ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി മനോഹരമായ പൂച്ചെണ്ടുകളും അനുയോജ്യമായ ഭക്ഷണമെനുകളും ഒരുക്കി ദമ്പതികളെയും അവിവാഹിതരെയും ഒരുപോലെ ആകർഷിക്കാൻ തയാറെടുത്തുകഴിഞ്ഞിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News