Breaking News
മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി |
മേഖലയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട പുരാവസ്തുക്കൾ തിരിച്ചേൽപിക്കണമെന്ന് അറബ് ലീഗ്

October 17, 2022

October 17, 2022

ന്യൂസ്‌റൂം ബ്യുറോ
കെയ്‌റോ : അറബ് മേഖലയിൽ നിന്ന് കടത്തിക്കൊണ്ടുപോയ പുരാവസ്തുക്കളും ചരിത്ര രേഖകളും കൊളോണിയൽ,അധിനിവേശ രാജ്യങ്ങൾ തിരിച്ചേൽപിക്കണമെന്ന് ഞായറാഴ്ച കെയ്‌റോവിൽ ചേർന്ന അറബ് ലീഗ് യോഗം ആവശ്യപ്പെട്ടു.

ആഗോളതലത്തിൽ വിവിധ സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ  ആർക്കൈവുകളുടെ പങ്ക് പ്രധാനമാണെന്നും അംഗരാജ്യങ്ങൾ ഊന്നിപ്പറഞ്ഞു.കൊള്ളയടിക്കപ്പെട്ട അറബ് പുരാവസ്തുക്കളുടെ പ്രാധാന്യത്തെ കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് അറബ് ലീഗ് അംഗരാജ്യങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടത്.അറബ് ലോകത്തിന്റെ പുരാതന സ്മരണകളും സ്വത്വവും സംരക്ഷിക്കുന്നതിൽ ആർക്കൈവുകൾ നിർണായക ഘടകമാണെന്ന്  അസിസ്റ്റന്റ് സെക്രട്ടറി ജനറലും സോഷ്യൽ അഫയേഴ്സ് വിഭാഗം  മേധാവിയുമായ ഹൈഫ അബു-ഗസാലെ അഭിപ്രായപ്പെട്ടു.മേഖലയിൽ നിന്നുള്ള ആർക്കൈവുകളുടെ മോഷണവും ദുരുപയോഗവും തടയുന്നതിനുള്ള നയങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രായേൽ അധിനിവേശത്തിനിടെ  ജറുസലേമിന്റെ പൗരാണിക സ്വത്വം സംരക്ഷിക്കുന്നതിൽ ഫലസ്തീനിയൻ ആർക്കൈവുകൾക്ക് വലിയ പങ്കവഹിക്കാനാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഇസ്രായേൽ അധിനിവേശത്തിന്റെ ഭാഗമായി ഫലസ്തീനിയൻ ആർക്കൈവുകളുടെ മോഷണവും ഫലസ്തീൻ സ്വത്വം ഇല്ലാതാക്കാനുള്ള ശ്രമവും വർഷങ്ങളായി ആശങ്കയായി തുടരുന്നതിനിടെയാണ് അറബ് ലീഗ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്.സമാനമായ രീതിയിൽ ഇറാഖിൽ നിന്നും വിലപിടിപ്പുള്ള നിരവധി പുരാവസ്തുക്കളും രേഖകളും കടത്തിക്കൊണ്ടുപോയിട്ടുണ്ട്.2003-ലെ അമേരിക്കൻ അധിനിവേശത്തിന് ശേഷം നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി പൗരാണിക രേഖകളും പുരാവസ്തുക്കളുമാണ് ഇറാഖിൽ നിന്ന് മോഷണം പോയത്.അതേസമയം,4,000 വർഷം പഴക്കമുള്ള 17,000 കള്ളക്കടത്ത് പുരാവസ്തുക്കൾ കഴിഞ്ഞ വർഷം അമേരിക്ക ഇറാഖിന് തിരികെ നൽകിയിരുന്നു.

ബാഗ്ദാദിൽ നിന്ന് 200 വർഷത്തിലേറെ പഴക്കമുള്ള പുരാവസ്തുക്കൾ  മനഃപൂർവം തട്ടിയെടുത്തതിന് വിരമിച്ച ബ്രിട്ടീഷ് ജിയോളജിസ്റ്റ് ജിം ഫിറ്റനെ കഴിഞ്ഞ ജൂണിൽ ഇറാഖി കോടതി  15 വർഷം തടവ്‌ശിക്ഷ വിധിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു.മോഷണവസ്തുക്കളുമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ബാഗ്ദാദ് വിമാനത്താവളത്തിൽ ഇദ്ദേഹം പിടിയിലാവുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News