Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു

April 19, 2024

air_india_suspends_dubai_service_due_to_rain

April 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവച്ചു. ക്യാൻസല്‍ ചെയ്ത ടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

മഴ ശക്തമാകുന്നതിനാല്‍ ദുബായ് വിമാനത്താവളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദുബായ് വിമാനത്താവളത്തിലിറങ്ങുന്ന വിമാനങ്ങള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം 48 മണിക്കൂർ വരെ നീട്ടിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ദുബായ് വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ രാത്രി 12 മണിവരെ നിർത്തിവച്ചിട്ടുണ്ട്. ദുബായിലേക്ക് നേരിട്ടുള്ള സർവീസ് തുടരും. അതേസമയം, കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ രാത്രി ദുബായിലേക്ക് പോയ എയർ ഇന്ത്യ വിമാനം മഴക്കെടുതി മൂലം തിരിച്ചിറക്കി. 180 യാത്രക്കാരുമായി പോയ വിമാനമാണ് തിരിച്ചിറക്കിയത്. ദുബായില്‍ ഇറങ്ങാൻ അനുമതി കിട്ടാത്തതിനെ തുടർന്ന് കരിപ്പൂരിലേക്ക് തിരിക്കുകയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമാനിലും യുഎഇയിലും ബെഹ്റെയ്നിലും കനത്ത മഴയാണ് ലഭിക്കുന്നത്. മെട്രോ സ്റ്റേഷനുകളിലുള്‍പ്പെടെ വെള്ളക്കെട്ടിലാണ്. ദിവസം തോറും മഴ കനക്കുന്ന പശ്ചാത്തലത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം 23 വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News