Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഫെയ്‌സ്ബുക്കിൽ എഴുതി പണമുണ്ടാക്കാം,വിശദ വിവരങ്ങൾ ഇങ്ങനെ

March 17, 2021

March 17, 2021

ഇനി ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഏഴുതുന്നവര്‍ക്കും പണം ലഭിക്കും. സ്വതന്ത്ര എഴുത്തുകാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ന്യൂസ് ലെറ്ററെന്ന പുതിയ പ്ലാറ്റ്‌ഫോം ഫേസ്ബുക്ക് അവതരിപ്പിച്ചു. ഇതിലൂടെ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര എഴുത്തുകാര്‍ക്കും തങ്ങള്‍ ഫേസ്ബുക്കില്‍ ഏഴുതുന്ന പോസ്റ്റുകളിലൂടെ പണം സമ്ബാദിക്കാം.

സബ്സ്‌ക്രിപ്ഷനുകള്‍ വഴിയാണ് ന്യൂസ് ലെറ്ററില്‍ എഴുതുന്നവര്‍ക്ക് നല്‍കാനുള്ള പണം ഫേസ്ബുക്ക് കണ്ടെത്തുക. ന്യൂസ് ലെറ്ററില്‍ പൂര്‍ണമായ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. അതിനാല്‍ തന്നെ സ്വതന്ത്ര എഴുത്തുകാരും, മാധ്യമപ്രവര്‍ത്തകരും ഈ പ്ലാറ്റ്‌ഫോമിലേക്ക് ചുവടുമാറാന്‍ ഒരുങ്ങുകയാണ്.

ഫേസ്ബുക്കിന്റെ മറ്റ് പേജുകളുമായി ഈ പ്ലാറ്റ്‌ഫോം സംയോജിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ന്യൂസ് ലെറ്ററില്‍ കണ്ടന്റ് എഴുതുന്നവര്‍ക്ക് വായനക്കാരുമായി ഇടപഴകുന്നതിന് ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും അവസരമൊരുക്കും. ഇതിലൂടെ എഴുത്തുകാരനും വായനക്കാരനും പരസ്പരം സംവധിക്കാനുള്ള ഒരിടമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്. ന്യൂസ്‌ വെബ്‌സൈറ്റുകള്‍ക്കുള്ള ഫേസ്ബുക്ക് ഇന്‍സ്റ്റന്റുകള്‍ നിര്‍ത്തലാക്കി പുതിയൊരു വാര്‍ത്ത സംവിധാനം കെട്ടിപ്പെടുക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News