Breaking News
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി |
സൗദിയിലെ എണ്ണ സംസ്കരണ ശാലയ്ക്ക് നേരെ ഹൂത്തികളുടെ ഡ്രോണാക്രമണം

March 11, 2022

March 11, 2022

റിയാദ് : റിയാദിൽ സ്ഥിതിചെയ്യുന്ന പെട്രോളിയം സംസ്കരണ ശാലയ്ക്ക് നേരെ ഹൂത്തികൾ ഡ്രോൺ ആക്രമണം നടത്തിയതായി സൗദി ഊർജമന്ത്രാലയവൃത്തങ്ങൾ സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ 4:40 ന് ആണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെങ്കിലും, നേരിയ അഗ്നിബാധ ഉണ്ടായി. തീ ഉടനെ തന്നെ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. 

റിഫൈനറിയുടെ പ്രവർത്തനത്തെയോ, പെട്രോളിയം ഉത്പന്നങ്ങങ്ങളുടെ വിതരണത്തെയോ ആക്രമണം ബാധിച്ചിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ ഹൂത്തികളാണ് എന്ന് പരസ്യമായി പരാമർശിച്ചില്ലെങ്കിലും, സംഭവത്തിൽ ഊർജമന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ വിവിധ പ്രവിശ്യകളിലുള്ള സാധാരണക്കാരുടെ കേന്ദ്രങ്ങളിലും, തന്ത്രപ്രധാന സ്ഥാപനങ്ങളിലും നടത്തുന്ന ഇത്തരം അക്രമങ്ങൾക്ക് എതിരെ ലോകരാജ്യങ്ങൾ നിലകൊള്ളണമെന്നും ഊർജമന്ത്രാലയം ആവശ്യപ്പെട്ടു. ഭീരുത്വം നിറഞ്ഞ ആക്രമണമെന്നാണ് മന്ത്രാലയം ഡ്രോൺ ആക്രമണത്തെ വിശേഷിപ്പിച്ചത്.


Latest Related News