Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം, ഒൻപത് ഡ്രോണുകൾ തകർത്തതായി സഖ്യസേന

March 26, 2022

March 26, 2022

റിയാദ് : യമനിലെ വിമതസംഘമായ ഹൂതികൾ സൗദിക്ക് നേരെ വീണ്ടും ആക്രമണം നടത്തി. വെള്ളിയാഴ്ച പുലർച്ചെ ഒൻപത് ഡ്രോണുകളാണ് സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ അയച്ചത്. എന്നാൽ, സ്ഫോടനവസ്തുക്കൾ നിറച്ചെത്തിയ ഈ ഡ്രോണുകൾ, ആകാശത്തുവെച്ച് തന്നെ വെടിവെച്ചിടാൻ കഴിഞ്ഞതായി സഖ്യസേന അറിയിച്ചു. 

ഇത്തവണയും ഊർജ്ജസംഭരണകേന്ദ്രങ്ങളും, സിവിലിയന്മാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളും ആക്രമിക്കാനാണ് ഹൂതികൾ പദ്ധതിയിട്ടത്. സഖ്യസേനയുടെ കൃത്യമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വലിയ ദുരന്തമായിരുന്നു സൗദിയെ കാത്തിരിക്കുന്നത്. സമാധാനശ്രമങ്ങളോട് മുഖം തിരിക്കുന്ന ഹൂതികൾ, ആക്രമണത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് സഖ്യസേന കമാൻഡർ കുറ്റപ്പെടുത്തി. യമനിലെ സമാധാനചർച്ചകൾക്ക് സൗദി അറേബ്യ പരിപൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്.


Latest Related News