Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
യെമനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതായി ദേശീയ ടെലിവിഷന്‍ 

December 19, 2020

December 19, 2020

സൻആ: അറബ് രാജ്യമായ യെമനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതായി യെമന്‍ ദേശീയ ടെലിവിഷന്‍. സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും യെമന്‍ സര്‍ക്കാറും തമ്മില്‍ അധികാരം പങ്കു വയ്ക്കുന്നതിനുള്ള റിയാദ് കരാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് സമീപകാലത്തുണ്ടായ സംഭവവികാസങ്ങളാണ് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നയിച്ചത് എന്നും യെമന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. 

ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അലി അല്‍ മക്ദാഷിയാണ് യെമനിലെ പുതിയ പ്രതിരോധ മന്ത്രി. യെമന്‍ സായുധ സേനയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ആണ് അല്‍ മക്ദാഷി. 

യെമന്‍ മേജര്‍ ജനറല്‍ ഇബ്രാഹിം ഹെയ്ദാനാണ് പുതിയ ആഭ്യന്തര മന്ത്രി. 


Also Read: ഖത്തര്‍ ദേശീയദിനത്തിൽ വീണ്ടും മലയാളിപ്പെരുമ, നാല് പരമ്പരാഗത പാട്ടുകള്‍ ഒരുക്കി മലയാളി ഗായകന്‍ നാദിർ അബ്ദുൽ സലാം 


നയതന്ത്രജ്ഞനായ അഹ്മദ് അവദ് ബിന്‍ മുബാറക്കിനെ പുതിയ വിദേശകാര്യമന്ത്രിയായി തെരഞ്ഞെടുത്തു. അമേരിക്കയിലെ മുന്‍ യെമന്‍ അംബാസഡാറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഇദ്ദേഹം. 

യെമന്റെ തെക്കു ഭാഗത്തുള്ള വിഘടനവാദികളായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും യെമനിലെ യു.എന്‍ അംഗീകരിച്ച സര്‍ക്കാറും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങുന്നത് 2017 ലാണ്. ഇത് അവസാനിപ്പിക്കാനായി 2019 നവംബറില്‍ സൗദി അറേബ്യയാണ് റിയാദ് കരാര്‍ കൊണ്ടുവന്നത്. 

റിയാദ് കരാര്‍ പ്രകാരമുള്ള സൈനിക കൈമാറ്റം പൂര്‍ത്തിയായാല്‍ ഉടന്‍ യെമനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അറബ് സഖ്യത്തിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News