Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ദോഹ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് : 25 അംഗ ഇന്ത്യന്‍ ടീം ദോഹയിലേക്ക് 

September 11, 2019

September 11, 2019

ദോഹ: ഖത്തറില്‍ ഈ മാസം ആരംഭിക്കുന്ന ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍സ്(ഐ.എ.എ.എഫ്) ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ 25 അംഗ ഇന്ത്യന്‍ സംഘമെത്തും. 16 പുരുഷന്മാരും ഒന്‍പത് വനിതകളുമടങ്ങുന്ന ടീമിനെയാണ് ചാംപ്യന്‍ഷിപ്പിനു വേണ്ടി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എ.എഫ്.ഐ) തെരഞ്ഞെടുത്തിരിക്കുന്നത്.400 മീറ്റർ ഓട്ടത്തിൽ ലോക ജൂനിയർ ചാംപ്യനായ ഹിമാദാസ് അവസാന നിമിഷമാണ് ടീമിൽ ഇടം പിടിച്ചത്.

ഈ മാസം 27 മുതല്‍ ഒക്ടോബര്‍ ആറു വരെ ദോഹയിലാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് നടക്കുക.അടുത്ത വര്‍ഷം ടോക്യോയില്‍ നടക്കുന്ന ഒളിംപിക്‌സിനു മുന്നോടിയായി പൂര്‍ണ സജ്ജമായ സംഘത്തെ തന്നെയാണ് ഇന്ത്യ ദോഹയിലെ ട്രാക്കിലും ഫീല്‍ഡിലും മാറ്റുരയ്ക്കാനായി അയക്കുന്നത്. ജിന്‍സണ്‍ ജോണ്‍സന്‍, കെ.ടി ഇര്‍ഫാന്‍, പി.യു ചിത്ര, ജിസ്‌ന മാത്യു, ജാബിര്‍ എം.പി, മുഹമ്മദ് അനസ് എന്നിവരടങ്ങുന്ന മലയാളിനിരയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

കഴിഞ്ഞ മെയില്‍ യൊകൊഹോമയില്‍ നടന്ന വേള്‍ഡ് റിലേയില്‍ 4x 400 ഇനത്തില്‍ കാഴ്ചവച്ച പ്രകടനത്തെക്കാള്‍ മികച്ച പ്രകടനം ഇന്ത്യന്‍ സംഘം ദോഹയില്‍ പുറത്തെടുക്കുമെന്നാണു വിശ്വാസമെന്ന് എ.എഫ്.ഐ പ്രതീക്ഷ പ്രകടിപ്പിച്ചു.  പ്രമുഖ റഷ്യന്‍ പരിശീലക ഗലിന ബുഖാറിനയ്ക്കു കീഴിലാണ് ഇന്ത്യന്‍ സംഘം തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചത്. ആഗോള തലത്തിലെ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സംഘത്തിനാകുമെന്നാണു വിശ്വാസമെന്നും എ.എഫ്.ഐ പ്രസിഡന്റ് അഡില്ലെജ് സുമാരിവല്ല പറഞ്ഞു.

ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘം:
പുരുഷ വിഭാഗം: ജാബിര്‍ എം.പി(400 മീറ്റര്‍ ഹര്‍ഡില്‍സ്), ജിന്‍സണ്‍ ജോണ്‍സന്‍(1500 മീറ്റര്‍), അവിനാഷ് സാബ്ലെ(3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്), കെ.ടി ഇര്‍ഫാന്‍, ദേവേന്ദര്‍ സിങ്(20 കി.മീറ്റര്‍ നടത്തം), ഗോപി ടി(മാരത്തോണ്‍), ശ്രീശങ്കര്‍ എം(ലോങ് ജംപ്), തജീന്ദര്‍പാല്‍ സിങ് ടോര്‍(ഷോട്ട്പുട്ട്), ശിവ്പാല്‍ സിങ്(ജാവലിന്‍ ത്രോ), മുഹമ്മദ് അനസ്, നിര്‍മല്‍ നോഹ് ടോം, അലെക്‌സ് ആന്റണി, അമോജ് ജേക്കബ്, കെ.എസ് ജീവന്‍, ധരുണ്‍ അയ്യസാമി, ഹര്‍ഷ് കുമാര്‍(4x400 മീറ്റര്‍ പുരുഷ-മിക്‌സഡ് റിലേ).
വനിതാ വിഭാഗം: പി.യു ചിത്ര(1500 മീറ്റര്‍), അണ്ണു റാണി(ജാവലിന്‍ ത്രോ), ഹിമാദാസ്, വിസ്മയ വി.കെ, പൂവമ്മ എം.ആര്‍, ജിസ്‌ന മാത്യു, രേവതി വി, ശുഭാവെങ്കടേഷന്‍, വിഥ്യ ആര്‍(4x 400 വനിതാ-മിക്‌സഡ് റിലേ).


Latest Related News