Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
പരീക്ഷ എഴുതാൻ ശമ്പളത്തോടെയുള്ള ലീവ് നേടാം, സൗദി തൊഴിലാളികൾക്കായി പുതിയ നിയമം

November 05, 2021

November 05, 2021

റിയാദ് : പരീക്ഷകൾ എഴുതാൻ അവധി എടുക്കുന്ന തൊഴിലാളികൾക്ക് ആ ദിവസത്തെ ശമ്പളത്തിന് അവകാശമുണ്ടെന്ന് സൗദി മാനവശേഷി-സാമൂഹികവികസന മന്ത്രാലയം വ്യക്തമാക്കി. ഇതിനായി പരീക്ഷയുടെ 15 ദിവസം മുൻപെങ്കിലും തൊഴിലുടമയ്ക്ക് അപേക്ഷ സമർപ്പിക്കണം. തൊഴിലാളിയുടെ വാർഷികഅവധിയിൽ നിന്നും ഈ അവധി കുറയ്ക്കാമെന്നും മന്ത്രാലയം നിർദേശിച്ചു.   അതേസമയം, പരീക്ഷ എഴുതണമെന്ന ആവശ്യമുയർത്തി അവധി എടുത്ത ശേഷം പരീക്ഷ എഴുതിയിട്ടില്ല എന്ന് തെളിഞ്ഞാൽ തൊഴിലാളിക്ക് എതിരെ അച്ചടക്കനടപടികൾ സ്വീകരിക്കാനുള്ള അവകാശം തൊഴിലുടമയ്ക്കുണ്ട്. അതോടൊപ്പം, ആ ദിവസത്തെ വേതനം നിഷേധിക്കുകയും ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.


Latest Related News