Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദി ലീഗിൽ റൊണാൾഡോയ്ക്ക് നേരെ കയ്യാങ്കളി,വീഡിയോ വൈറൽ

February 04, 2023

February 04, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
റിയാദ് : കഴിഞ്ഞ ദിവസം നടന്ന സൗദി പ്രോലീഗ് അൽ നാസർ അൽ ഫത്തേ മത്സരത്തിനിടെ അൽഫത്തേ കളിക്കാർ റൊണാൾഡോയുമായി ഏറ്റുമുട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

മത്സരത്തിൽ റൊണാൾഡോയുടെ ക്ലബ്ബായ അൽനാസർ 2-1 ന് പിന്നിട്ടു നിൽക്കുന്ന സമയത്താണ് സംഭവം. അൽ-ഫത്തേയുടെ ഗോൾമുഖത്ത് റൊണാൾഡോയെ തടയാൻ ശ്രമിച്ച അമ്മാർ അൽ-ദുഹൈം നിലത്തു വീഴുകയും പരിക്ക് പറ്റിയതായി അഭിനയിച്ച് മുഖം പൊത്തി കിടന്നതുമാണ് റൊണാൾഡോയെ ചൊടിപ്പിച്ചത്.



തുടർന്ന് റൊണാൾഡോ അമ്മാറിനെ ശക്തിയായി പിടിച്ച് എണീപ്പിക്കുകയായിരുന്നു. വാക്കേറ്റം കയ്യാങ്കളിയിൽ എത്തുമെന്ന് തോന്നിയതോടെ ഇരു ടീമിലെയും മറ്റു കളിക്കാർ ഓടി വന്ന് രണ്ടുപേരെയും പിടിച്ചു മാറ്റുകയായിരുന്നു.

ഇതിന് ശേഷം കളിയുടെ അവസാന മിനിറ്റിൽ പെനാൽറ്റിയിലൂടെ അൽ നാസർ ക്ലബ്ബിന് വേണ്ടിയുള്ള തന്റെ ആദ്യ ഗോൾ നേടി റൊണാൾഡോ മത്സരം സമനിലയിൽ എത്തിച്ചു.

ഇതോടെ സൗദി പ്രൊ ലീഗിൽ പതിനഞ്ച് മത്സരത്തിൽ നിന്ന് 34 പോയിന്റോടെ അൽനാസർ ക്ലബ്ബ് പോയിന്റ് നിലയിൽ വീണ്ടും ഒന്നാമതെത്തി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News