Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
മൂന്നു മാസം മുമ്പ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകളെത്തി തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് ഖത്തർ ട്രാഫിക് വിഭാഗം 

June 20, 2020

June 20, 2020

ദോഹ: നിയമലംഘനങ്ങളുടെ പേരിൽ മൂന്ന് മാസം മുമ്പ്  പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾ ഒരു മാസത്തിനകം എത്തി തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന്  ഖത്തർ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജൂണ്‍ 21(നാളെ) മുതല്‍ ഒരു മാസത്തിനകം ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 52ലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. ഇവിടെയെത്തി പിഴയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനങ്ങള്‍ കൈപ്പറ്റാവുന്നതാണ്.

ഈ സമയത്തിനകം ഉടമകള്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിക്കിയില്ലെങ്കില്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ്  വാഹനങ്ങള്‍ ലേലത്തിന് വെക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News