Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
വന്ദേഭാരത് മിഷൻ : ഖത്തറിൽ നിന്ന് ഇതുവരെ തിരിച്ചുപോയത് 2322 ഇന്ത്യക്കാർ 

May 31, 2020

May 31, 2020

ദോഹ : വന്ദേ ഭാരത് മിഷന്റെ ഭാഗമായി 64 കൈക്കുഞ്ഞുങ്ങൾ ഉൾപെടെ 2322 ഇന്ത്യക്കാർ ഇതുവരെ നാട്ടിലേക്ക് മടങ്ങിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.മൂന്ന് ഘട്ടങ്ങളിലായി ഇതുവരെ പതിനാല് പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സർവീസ് നടത്തിയത്.ഇതിൽ ഏഴെണ്ണം കേരളത്തിലേക്കായിരുന്നു. ഇന്ന് പഞ്ചാബിലെ അമൃത്സറിലേക്കും കശ്മീരിലെ ശ്രീനഗറിലേക്കുമുള്ള 154 യാത്രക്കാരുമായി ഒരു എയർ ഇന്ത്യ വിമാനമാണ് നാട്ടിലേക്ക് ഇന്ത്യയിലേക്ക് പോയത്. ജൂൺ രണ്ടിന് കൊച്ചിയിലേക്കും മൂന്നിന് തിരുവനന്തപുരത്തേക്കും നാലിന് കണ്ണൂരിലേക്കുമാണ് ഇനി കേരളത്തിലേക്ക് സർവീസുകളുള്ളത്.

അതെസമയം,ഗുരുതരമായ അസുഖങ്ങളുള്ള രോഗികളും ഗർഭിണികളും ഉൾപെടെ അർഹരായ നിരവധി പേർ നാട്ടിലേക്ക് മടങ്ങാനാവാതെ കാത്തിരിക്കുന്നതിനിടെ പണവും സ്വാധീനവുമുള്ള നിരവധി പേരാണ് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ കുടുംബ സമേതം നാട്ടിലേക്ക് പോയത്.ഖത്തറിലെ ചില പ്രമുഖ സ്ഥാപനങ്ങൾ ജീവനക്കാരുടെ ഭക്ഷണവും താമസവും ഉൾപെടെയുള്ള ബാധ്യതകൾ ഒഴിവാക്കാൻ വന്ദേ ഭാരത് ദൗത്യത്തെ വൻ തോതിൽ ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      

 


Latest Related News