Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ തൃശൂർ സ്വദേശിയായ ഉംറ തീർത്ഥാടകൻ മരിച്ചു

May 05, 2022

May 05, 2022

ജിദ്ദ : ഉംറ പൂർത്തിയാക്കി മടങ്ങുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു.തൃശൂർ മാമ്പ്ര എരയാംകുടി അയ്യാരിൽ വീട്ടിൽ എ.കെ ബാവു(79) ആണ് ആശുപത്രിയിൽ മരിച്ചത്.ഉംറ പൂർത്തിയാക്കി മടക്കയാത്രക്കായി ഇന്നലെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെ നോർത്ത് ടെർമിനലിൽ എത്തിയ ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻതന്നെ വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റുകയായിരുന്നു.അധികം വൈകാതെ ഐസിയുവിൽ മരണം സംഭവിക്കുകയായിരുന്നു.

ഇദ്ദേഹത്തോടോപ്പമുണ്ടായിരുന്ന പെണ്മക്കളായ ബീന,ബിജിലി,ബീനയുടെ ഭർത്താവ് അബ്ബാസ് എന്നിവർ മടക്കയാത്ര റദ്ദാക്കി ജിദ്ദയിൽ തുടരുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News