Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഇറാനിൽ നിന്ന് ആയുധങ്ങൾ കടത്തിയ കപ്പൽ പിടിച്ചെടുത്തതായി അമേരിക്ക 

May 10, 2021

May 10, 2021

വാഷിംഗ്ടൺ : ഇറാനിൽ നിന്ന് യെമനിലേക്ക് ആയുധങ്ങള്‍ കടത്തിയ കപ്പല്‍ പിടിച്ചെടുത്തതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. കപ്പലില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആയിരക്കണക്കിന് അനധികൃത  ചൈനീസ്, റഷ്യൻ ആയുധങ്ങൾ, സ്നിപ്പർ റൈഫിളുകൾ, ടാങ്ക് വിരുദ്ധ മിസൈലുകൾ എന്നിവയാണ് പിടികൂടിയത്. അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച ഒരു ഓപ്പറേഷനിലാണ്  ഒരു പായ്ക്കപ്പലില്‍ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി ബഹ്‌റൈൻ ആസ്ഥാനമായുള്ള യുഎസിന്‍റെ അഞ്ചാം കപ്പല്‍‌‌ പട അറിയിച്ചത്. പാകിസ്താനും ഒമാനും സമീപത്തുള്ള അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങളിലായിരുന്നു പരിശോധന നടന്നത്. യെമനിലെ ഹൂത്തി വിമതരുമായി ബന്ധിപ്പിക്കുന്നതാണ് ചരക്കെന്നെ അമേരിക്കന്‍ സൈനീകോദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ ആയുധം കടത്തിയ കപ്പൽ ഇറാനിൽ നികണ്ടെത്തിയതാണ്ന്നുള്ളതാണെന്ന് കണ്ടെത്തിയതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News