Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദി ഇനി നന്നായി വിയർക്കും,മിസൈൽ പ്രതിരോധ ഉപകരണങ്ങൾ അമേരിക്ക നീക്കം ചെയ്തു

September 12, 2021

September 12, 2021

റിയാദ് : യെമനിലെ ഹൂതി പ്രക്ഷോഭകരുടെ ആക്രമണങ്ങളെ ചെറുക്കാനായി സ്ഥാപിച്ച അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. റിയാദിൽ നിന്നും 115 കിലോമീറ്റർ അകലെയുള്ള പ്രിൻസ് സുൽത്താൻ എയർ ബേസിലെ മിസൈൽ പ്രതിരോധ ഉപകരണങ്ങളാണ് അമേരിക്ക നീക്കം ചെയ്തത്.

സാറ്റലൈറ്റ് സഹായത്തോടെ എടുത്ത ചിത്രത്തിലാണ് റോക്കറ്റ് പ്രതിരോധ യന്ത്രങ്ങൾ കാണാതായതായി തിരിച്ചറിഞ്ഞത്. ചില യന്ത്രങ്ങൾ തങ്ങൾ എടുത്തുമാറ്റിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച പെന്റഗൺ വാർത്താ സെക്രട്ടറി ജോൺ കിർബി, പ്രദേശത്ത് പ്രശ്നങ്ങൾ ഉണ്ടാവാതെ നോക്കുമെന്ന് മാധ്യമങ്ങൾക്ക് ഉറപ്പ് നൽകി. അഫ്ഗാനിസ്ഥാനിൽ നിന്നും പൊടുന്നനെ പിന്മാറാൻ തീരുമാനിച്ച അമേരിക്കയുടെ ഈ ഒളിച്ചുകളിയെ സംശയത്തോടെയാണ് അറബ് ലോകം വീക്ഷിക്കുന്നത്. ഇറാന്റെ കടന്നുകയറ്റങ്ങളെ ചെറുക്കാനായി ആയിരകണക്കിന് അമേരിക്കൻ സൈനികരാണ് മിഡിൽ ഈസ്റ്റിൽ ഉടനീളം വിന്യസിക്കപ്പെട്ടിരിക്കുന്നത്.

സൗദിക്ക് നേരെ ഹൂതികൾ നിരന്തരം ആക്രമണം നടത്തുന്നതിനിടെയാണ് അമേരിക്കയുടെ നടപടി.യമനിലെ ഹൂത്തി വിമതരുടെ ആക്രമണം ചെറുക്കാന്‍ സൗദിക്ക് ഒരുപരിധി വരെ സാധിക്കുന്നത് അമേരിക്ക നല്‍കിയ സൈനികോപകരണങ്ങളുടെ സഹായത്തിലാണ്.


Latest Related News